നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എക്കെതിരെ യു.എ.പി.എ ചുമത്തി

ഛണ്ഡിഗഢ്: നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ ഹരിയാന പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു.

ഫിറോസ്പൂർ ജിർക്കയിൽ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹത്തിനെതിരെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3, 10, 11 എന്നിവ പ്രകാരം കുറ്റങ്ങൾ ചുമത്തിയതായി നൂഹ് പൊലീസിന്‍റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു.

കലാപവുമായി ബന്ധപ്പെട്ട് മമൻ ഖാനെ പൊലീസ് 2023 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തതിരുന്നു. എം.എൽ.എക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഖാൻ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കിടുന്നവരുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് നേരത്തെ ആരോപിച്ചിരുന്നു.

നൂ​​ഹ് ജി​​ല്ല​​യി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. 

Tags:    
News Summary - Haryana Police slaps UAPA charges on Congress MLA Mamman Khan in Nuh violence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.