ന്യൂഡൽഹി: പൊലീസിെൻറ ഏജൻറാകാൻ വിളിച്ചുകൊണ്ടുപോയി മുസ്ലിം യുവാവിനെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചു. ഹരിയാനയിലെ മേവാത്ത് നൂഹിലാണ് നടുക്കമുളവാക്കിയ സംഭവം. നൂഹ് ജില്ലയിലെ ഖഡ്ഖഡി ഗ്രാമത്തിലെ ഇസ്ലാമിെൻറ മകൻ മുൻഫൈദിനെയാണ് ഹരിയാന പൊലീസ് വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് മുൻഫൈദ് പിതാവിനെയും ഭാര്യാപിതാവിനെയും വിളിച്ച് തന്നെ പൊലീസ് സമീപിച്ച കാര്യം പറഞ്ഞിരുന്നു. ഹരിയാന പൊലീസിലെ ‘സി.െഎ.എ’ സ്റ്റാഫ് എന്ന് പരിചയപ്പെടുത്തിയ വിക്രാന്ത്, ശക്തി സിങ്, സതീഷ്, സിദ്ധാർഥ് എന്നിവർ തന്നോട് റെവാരിയിലെത്താൻ പറഞ്ഞതായി ഇവരെ മുൻഫൈദ് അറിയിച്ചു. അവിടെയെത്തി നാല് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ, മുൻഫൈദിനെതിരെ നേരേത്ത പൊലീസ് ചുമത്തിയ എല്ലാ കള്ളക്കേസുകളും പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും അതിന് പ്രത്യുപകാരമായി തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കള്ളക്കേസുകളുടെ പേരിൽ നിരന്തരം മുൻഫൈദിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുന്നത് അറിഞ്ഞ പിതാവും ഭാര്യാപിതാവും പൊലീസ് പറയുന്നത് എന്തായാലും ചെയ്തുകൊടുത്ത് കേസുകളിൽനിന്ന് ഒഴിവാകാൻ ഉപദേശിച്ചു. എന്നാൽ, മകനുമായുള്ള ഇൗ സംഭാഷണത്തിനുശേഷം കാലാപഹദ് ഘട്ടിയിൽ പുലർച്ച രണ്ടിനും മൂന്നിനും ഇടയിൽ മകൻ കൊല്ലപ്പെെട്ടന്ന വാർത്തയാണ് തനിക്ക് ലഭിച്ചതെന്ന് പിതാവ് പറഞ്ഞു. മകനെ വിളിച്ചുവരുത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി അവനെ കൊലപ്പെടുത്തുകയായിരുെന്നന്ന് അദ്ദേഹം ആരോപിച്ചു. നൂഹ് ആശുപത്രി മോർച്ചറിയിൽ പിതാവ് മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
മുൻഫൈദിനൊപ്പം അതേ ഗ്രാമത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയ മൂന്ന് യുവാക്കൾകൂടി പൊലീസ് വാഹനത്തിലുണ്ടായിരുന്നു. അവരുടെ മുന്നിൽവെച്ചാണ് വ്യാജ ഏറ്റുമുട്ടൽ നടന്നത്. തിരികെ ഗ്രാമത്തിലെത്തിയ അവർ ഹരിയാന പൊലീസ് തങ്ങൾക്കെതിരെ പ്രതികാരനടപടിയെടുക്കുമോ എന്ന ഭീതിയിലാണ്. നൂഹ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിൽ മുൻഫൈദിെൻറ കഴുത്തിൽനിന്ന് വെടിയുണ്ട കിട്ടിയിട്ടുണ്ട്.
എന്നാൽ, വ്യാജ ഏറ്റുമുട്ടൽ മൂടിവെക്കാനുള്ള ശ്രമത്തിൽ പിതാവിെൻറ മൊഴി എഫ്.െഎ.ആറിൽ രേഖെപ്പടുത്തിയില്ല. പൊലീസ് ഇൻസ്പെക്ടർ മസ്താനയുടെ െമാഴിയാണ് എഫ്.െഎ.ആറിന് ആധാരമാക്കിയത്. അജ്ഞാതരായ പ്രതികളാണ് മുൻഫൈദിനെ കൊലപ്പെടുത്തിയതെന്നും എഫ്.െഎ.ആറിൽ രേഖപ്പെടുത്തി.
പൊലീസ് ഇൻസ്പെക്ടർ മസ്താന വെള്ളനിറത്തിലുള്ള പിക് അപ്പുമായി തോർഘട്ടിയിലെ വിജനപ്രദേശത്തുകൂടി വരുേമ്പാൾ ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നും തുടർന്ന് നൂഹ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി അറിയിച്ചെന്നുമാണ് എഫ്.െഎ.ആറിലുള്ളത്. അജ്ഞാതരായ ആരോ ഇയാളെ കഴുത്തിന് വെടിവെച്ചെന്ന മസ്താനയുടെ െമാഴിയും എഫ്.െഎ.ആറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.