Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ പേരിൽ നിർമിച്ച ക്ഷേത്രം പൊളിച്ചു നീക്കി
ഭിവാനി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പേരില്‍ പണിത ക്ഷേത്രം മുനിസിപ്പൽ അധികൃതർ പൊളിച്ചു നീക്കി.നര്‍നോള്‍ ജില്ലയിലെ പ്രദേശവാസികളാണ് മുഖ്യമന്ത്രിയുടെ പേരിൽ ക്ഷേത്രം നിർമിച്ചത്.
തര്‍ക്കം നിലനിൽക്കുന്ന സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കേസ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
അതെ സമയം ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഛായാചിത്രം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്ന മുനിസിപ്പൽ ഉദ്യോഗസ്ഥൻ അഭയ് യാദവ് പറഞ്ഞു. പ്രദേശവാസികൾ രാവിലെയും വൈകുന്നേരവും ഛായാചിത്രത്തിന് മുന്നിൽ പ്രാർഥന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.