Posted On
date_range Updated On
date_range ഹരിയാനയിൽ ലോക്ഡൗൺ നീട്ടി; നിയന്ത്രണങ്ങൾ ശക്തമാക്കും
ന്യൂഡൽഹി: ഹരിയാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. മെയ് 24 വരെയാണ് നീട്ടിയത്. നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ലോക് ഡൗൺ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.
തിങ്കളാഴ്ച ലോക്ഡൗൺ അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. മേയ് 3 മുതൽ 10വരെയാണ് ഹരിയാനയിൽ ആദ്യഘട്ടത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് 17 വരെ നീട്ടി. അത് വീണ്ടും 24വരെയും നീട്ടുകയായിരുന്നു.
ഹരിയാനയിൽ കഴിഞ്ഞദിവസം 9676 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.36 ശതമാനം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.