കോവിഡ് വ്യാപനം; ഡൽഹി-ഹരിയാന അതിർത്തി അടച്ചു

ചണ്ഡിഗഡ്​: കോവിഡ്​ വ്യാപനം തടയാൻ ഡൽഹിയുമായുള്ള എല്ലാ അതിർത്തികളും അടക്കാൻ ഹരിയാന സർക്കാരി​​െൻറ തീരുമാനം. അവശ്യസർവീസുകൾക്കായി ട്രക്കുകൾ മാത്രം അനുവദിക്കുമെന്ന്​ ആഭ്യന്തരമന്ത്രി അനിൽ വിജ്​ പറഞ്ഞു. ആരോഗ്യപ്രവർത്തകർ, പാരാമെഡിക്കൽ ഓഫിസർമാർ,പൊലീസ്​ ഉദ്യോഗസ്​ഥർ എന്നിവർക്കും വിലക്കില്ല.

ഡൽഹിയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കോവിഡ്​ കേസുകൾ വർധിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞാഴ്​ച ഫരീദാബാദിൽ 98 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ജാജ്ജർ, സോണിപത്​, ഗുരുഗ്രാം നഗരങ്ങളിൽ യഥാക്രമം ആറ്​, 27,111കേസുകൾ റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Haryana-Delhi border closed- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.