ചണ്ഡിഗഡ്: പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്ത ഹരിയാന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരളയുടെ മകനടക്കം രണ്ടു പേർ അറസ്റ്റിൽ. ഐ.എ.എസ് ഒാഫീസറുടെ മകളുടെ പരാതിയിലാണ് ബരളയുടെ മകൻ വികാസ് ബരളയെ ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാന പഞ്ചുകുല ജില്ലാ അതിർത്തിയോട് ചേർന്ന മണിംഞ്ചാരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബി.ജെ.പി നേതാവിന്‍റെ മകൻ നിരന്തരം പിന്നാലെ നടന്നു ശല്യപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടി സഞ്ചരിച്ച കാറിനെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. വികാസിന്‍റെ സുഹൃത്ത് അശിഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഐ.പി.സി സെക്ഷൻ 354-ഡി പ്രകാരം പിന്തുടർന്ന് ശല്യപ്പെടുത്തൽ, സി.ആർ.പി.സിയിലെ മോട്ടോർ ആക്ട് സെക്ഷൻ 185 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ചണ്ഡിഗഡ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുഭാഷ് ബരളയെ വീണ്ടും തെരഞ്ഞെടുത്തത്. 48കാരനായ ജാട്ട് നേതാവ് തൊഹാനയിൽ നിന്നുള്ള നിയമസഭാഗമാണ്. 2014ലാണ് ബരളയെ സംസ്ഥാന അധ്യക്ഷനാക്കിയത്.
BJP Haryana Pres' son Vikas Barala & his friend detained by Police for stalking a girl; Police says accused followed girl's car & were drunk pic.twitter.com/eqlF9amy0L
— ANI (@ANI_news) August 5, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.