മായുന്നത് ഹരെൻ പാണ്ഡ്യ കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലും
മുംബൈ: വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിലെ വിധിയോടെ അസ്തമിക്കുന്നത് മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരെൻ പാണ്ഡ്യ കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും. ഹര െൻ പാണ്ഡ്യയെ കൊലപ്പെടുത്തിയത് സൊഹ്റാബുദ്ദീെൻറ സഹായി പ്രജാപതിയാണെന്ന് വിചാ രണക്കിടെ വെളിെപ്പടുത്തലുണ്ടായി.
നവംബർ മൂന്നിന് സാക്ഷി വിസ്താരത്തിനിടെ സൊഹ്റാബുദ്ദീെൻറ മറ്റൊരു കൂട്ടാളി അഅ്സം ഖാനാണ് ഇത് സംബന്ധിച്ച് മൊഴി നൽകിയത്. ഗുജറാത്ത് എ.ടി.എസ് മേധാവിയായിരുന്ന ഡി.ജി. വൻസാര ആവശ്യപ്പെട്ടിട്ടാണ് ഹരെൻ പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്ന് സൊഹ്റാബുദ്ദീൻ തന്നോട് പറഞ്ഞതായാണ് മൊഴി. തന്നെയാണ് കൃത്യം നിർവഹിക്കാൻ ഏൽപിച്ചതെന്നും അദ്ദേഹത്തെ കൊല്ലാൻ തനിക്ക് കഴിയാത്തതിനാൽ പ്രജാപതി ഏറ്റെടുക്കുകയായിരുന്നുവെന്നുമത്രെ സൊഹ്റാബുദ്ദീൻ അഅ്സം ഖാനോട് പറഞ്ഞത്. പ്രജാപതിയും ഒരു പയ്യനുമാണ് കൃത്യം നിർവഹിച്ചത്.
ഉന്നതങ്ങളിലെ നിർദേശത്തെ തുടർന്നാണ് വൻസാര കൊല നടത്താൻ പറഞ്ഞതെന്നും സൊഹ്റാബുദ്ദീൻ വെളിപ്പെടുത്തിയതായി അഅ്സം ഖാൻ കോടതിയിൽ പറഞ്ഞു. 2003 മാർച്ച് 26നാണ് ഹരെൻ പാണ്ഡ്യയെ തെൻറ കാറിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിക്ക് എതിരെ ഹരെൻ പാണ്ഡ്യ ട്രൈബ്യൂണലിന് മുമ്പാകെ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.