ബാബരി ഭൂമി കേസിൽ സുപ്രീംകോടതി പ്രഖ്യാപിച്ച വിധി നിരാശജനകവും നിയമവിരുദ്ധവും ആണ െന്ന് പറയേണ്ടിയിരിക്കുന്നു. സുപ്രീംകോടതി ശനിയാഴ്ച വിധി തുടങ്ങിയത് ഇങ്ങനെയായ ിരുന്നു: ബാബരി മസ്ജിദ് ഉണ്ടാക്കിയത് ബാബറിെൻറ മന്ത്രി മിർ ബാഖി ആയിരുന്നു. എ.എസ്.ഐ റി പ്പോർട്ട് ഒരിക്കലും ബാബരി മസ്ജിദ് ക്ഷേത്രത്തിെൻറ മുകളിലാണ് ഉണ്ടാക്കിയത് എന്ന് പ്ര സ്താവിച്ചിട്ടില്ല. ഈ ഭൂമി തർക്കം മതപരമായ വിശ്വാസത്തിെൻറ മുകളിൽ തീർപ്പുകൽപിക്കേ ണ്ടതല്ല. ബാബരി മസ്ജിദിൽ മുസ്ലിംകൾ നമസ്കാര കർമങ്ങൾ ചെയ്യുന്നുണ്ടായിരുന്നു, അതു വിട്ടുകൊടുത്തിട്ടില്ലായിരുന്നു. ബാബരി മസ്ജിദ് പൊളിച്ചത് അതി ഗുരുതരമായ തെറ്റായിരുന്നു, അത് നിയമ വിരുദ്ധമായിരുന്നു. സുപ്രീംകോടതി 1949 ൽ ബാബരി മസ്ജിദിെൻറ ഉള്ളിൽ സ്ഥാപിച്ച വിഗ്രഹങ്ങൾ നിയമാനുസൃതം അല്ലായിരുന്നു എന്നും കണ്ടെത്തി. സുന്നി വഖഫ് ബോർഡിെൻറ വാദങ്ങളെ ബലപ്പെടുത്തുന്ന സുപ്രീംകോടതിയുടെ അനുകൂല പരാമർശങ്ങളാണ് ഇവ. ഇൗ പറഞ്ഞ കാര്യങ്ങളിൽ ഒന്നുംതന്നെ അപാകത ഇല്ല. സാധാരണ ഹരജികളിൽ, കണ്ടെത്തലുകൾ അനുകൂലമായാൽ ഹരജിക്കാർ ആവശ്യപ്പെടുന്ന പ്രതിവിധികൾ ആണ് നൽകുക.
അതുപ്രകാരം തർക്കഭൂമിയിൽ മുസ്ലിംകൾക്ക് ഉടമസ്ഥാവകാശം ലഭിക്കേണ്ടതായിരുന്നു. പക്ഷേ, ഇതിനുശേഷമുള്ള വിധിയുടെ അവശേഷിക്കുന്ന ഭാഗം തീർത്തും നിരാശജനകവും നിയമവിരുദ്ധവും ആണ്.
തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും മുസ്ലിംകൾക്കു പകരം അഞ്ച് ഏക്കർ ഭൂമി മറ്റൊരിടത്തു നൽകണമെന്നുമാണ് അനുേഛദം 142 ഉപയോഗിച്ച് സുപ്രീം കോടതി വിധി. അസാധാരണമായ ഒന്നാണിത്. ഈ പശ്ചാത്തലത്തിലാണ് അനുേഛദം 142 പുനഃപരിശോധിക്കേണ്ടി വരുന്നത്. സുപ്രീംകോടതിക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അനുേഛദം 142, ഇതു പ്രകാരം സ്ത്രീയെ പുരുഷനായും, പുരുഷനെ സ്ത്രീയായും വിധിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്. പൂർണമായ നീതി സംരക്ഷണം ഉറപ്പാക്കാനാണ് അനുേഛദം 142 ഭരണഘടനയിൽ ഉൾക്കൊള്ളിച്ചത്. പക്ഷേ, അനുേഛദം 142 വെളിച്ചത്തിൽ സുന്നി വഖഫ് ബോർഡിന് 2.77 ഏക്കർ ഭൂമി നൽകുന്നതിനു പകരം അഞ്ച് ഏക്കർ മറ്റൊരു സ്ഥലത്ത് സുന്നി വഖഫ് ബോർഡിന് നൽകാൻ കോടതി വിധിക്കുകയായിരുന്നു.
1528 -1857 സമയത്ത് മസ്ജിദിെൻറ പൂർണ കൈവശ അവകാശം മുസ്ലിം ഹരജിക്കാർക്ക് തെളിയിക്കേണ്ട ബാധ്യത ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഹിന്ദു സമുദായം അവിടെ വിഗ്രഹ പൂജ നടത്തിയില്ല എന്നു തെളിയിക്കേണ്ട അധിക ബാധ്യതയും ഉണ്ടായിരുന്നു. അത് തെളിയിക്കുന്നതിൽ മുസ്ലിം കക്ഷികൾ പരാജയപ്പെട്ടതാണ് ഹിന്ദു സമൂഹത്തിന് അനുകൂലമായി സുപ്രീംകോടതി വിധിക്കുന്നതിൽ എത്തിച്ചതിനു കാരണമായി പറയുന്നത്. അതേസമയം, മറ്റൊരു വീക്ഷണത്തിൽ നോക്കുമ്പോൾ, വിധിയിൽ ചില അനുകൂല ഘടകങ്ങളും കാണാനാകും. നിയമത്തിെൻറ പരിധിക്ക് അപ്പുറം ആണെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള സമീപനം ആണ് സുപ്രീംകോടതി സ്വീകരിച്ചത്. സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ വേറെ ഒരു സ്ഥലത്ത് നൽകിയത് മുസ്ലിംകളുടെ പ്രാർഥനക്ക് പള്ളി ഒരു അടിസ്ഥാനമല്ല എന്ന കണ്ടെത്തൽ ആകാം.
രാജ്യപുരോഗതിയും സമാധാനവും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കറുത്ത അധ്യായമായി വിശേഷിപ്പിച്ചിരുന്നതാണ് വിഷയം. പള്ളി നിലനിന്ന സ്ഥലത്തിന് പകരമായി മറ്റൊരു സ്ഥലത്ത് ഭൂമി നൽകുന്നതാണ് ഇൗ വിധിയിലെ കടുത്ത അനീതി. അതുകൊണ്ടു തന്നെയാണ് പുനഃപരിശോധന ഹരജി നൽകാൻ സുന്നി വഖഫ് ബോർഡ് ആലോചിക്കുന്നതും.
(സുപ്രീം കോടതി അഭിഭാഷകനാണ്
ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.