മോദി വീണ്ടും വന്നാൽ  രാഷ്​ട്രപതി ഭരണം കാണേണ്ടി വരും-​ ഹാർദിക്​ പ​േട്ടൽ

കൊൽക്കത്ത: 2019 ലോക്​ സഭ തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ രാജ്യം രാഷ്​ട്രപതി ഭരണം കാണുമെന്ന്​ പാട്ടീദാർ നേതാവ്​ ഹാർദിക്​ പ​േട്ടൽ. 

നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരികയാ​െണങ്കിൽ എൻ.ഡി.എയുടെതല്ലാത്ത സംസ്​ഥാന സർക്കാറുകളെല്ലാം പിരിച്ചു വിട്ട്​  കേന്ദ്ര ഭരണത്തിനു കീഴിലാക്കുന്നത്​ കാണേണ്ടി വരും. അതിനാൽ, രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ എല്ലാ പാർട്ടികളും ശക്​തമായി പോരാടണം. ​

സംസാരിക്കാൻ കിട്ടിയ 90 മിനിട്ടും പ്രതിപക്ഷത്തെ വിമർശിക്കാൻ ഉപയോഗിക്കാതെ, വിദ്യാഭ്യാസത്തെ കുറിച്ച്​, തൊഴിലിനെയും കൃഷിയെയും ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച്​ സംസാരിക്കുന്ന ആളെ പ്രധാനമന്ത്രിയായി കാണാനാണ്​ താൻ ആഗ്രഹിക്കുന്നതെന്നും ഹാർദിക്​ പ​േട്ടൽ പറഞ്ഞു. 

മമത ബാനർജിയുമായുള്ള കൂടിക്കാഴ്​ചയിൽ താൻ ഒരുപാട്​ കാര്യങ്ങൾ പഠിച്ചു. സംസ്​ഥാനത്തി​​െൻറ മുഖ്യമന്ത്രിയായിട്ടും അവരുടെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തി. ജനങ്ങളോട്​ എങ്ങനെ സംസാരിക്കണം, എല്ലാവരെയും ഒരുമിച്ചു നിർത്തി എങ്ങനെ പ്രവർത്തിക്കണം, ഒരാളുടെ പെരുമാറ്റം എങ്ങിനെയായിരിക്കണം എന്നീ കാര്യങ്ങളെല്ലാം അവർ എന്നെ ഉപദേശിച്ചു.  

ഞാൻ ‘ലേഡി ഗാന്ധി’യെയാണ്​ അവിടെ കണ്ടത്​. അവർ ലാളിത്യമുള്ള സ്വാർഥതയില്ലാത്ത വ്യക്​തിയാണ്​. ഇന്ദിരാ ഗാന്ധിക്ക്​ ശേഷം ജനങ്ങളുടെ പ്രശ്​നങ്ങൾക്കു വേണ്ടി പോരാടുന്നതി​​​െൻറ ഏറ്റവും നല്ല ഉദാഹരണമാണ്​ മമതയെന്നും ഹാർദിക്​ പ​േട്ടൽ പറഞ്ഞു. 

Tags:    
News Summary - Hardik Patel Attacks PM Modi, Calls Mamata Banerjee 'Lady Mahatma' - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.