ഹനീഫ് ജയില്‍മോചിതനായി

മുംബൈ: യുവാക്കളെ ഇസ് ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ പ്രത്യേക കോടതി ജാമ്യം നല്‍കിയ വയനാട് കമ്പളക്കാട് സ്വദേശി ഹനീഫ് നാട്ടിലേക്ക് മടങ്ങി. അറസ്റ്റ് നടന്ന് ആറു മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി വെള്ളിയാഴ്ച ഹനീഫിന് ജാമ്യം അനുവദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11ഓടെയാണ് ആര്‍തര്‍ റോഡ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

പടന്ന സ്വദേശി അഷ്ഫാഖ് അടക്കം 21 പേരെ കാണാതായ കേസിലാണ് ഹനീഫ് അറസ്റ്റിലായത്. അഷ്ഫാഖിന്‍െറ പിതാവ് അബ്ദുല്‍ മജീദ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഇസ്ലാം വിഷയത്തില്‍ അഷ്ഫാഖ് അടക്കമുള്ളവരുടെ സംശയത്തിന് വാട്സ്ആപ്പിലൂടെയും മറ്റും മറുപടി നല്‍കിയിരുന്നെന്നും അതല്ലാതെ അവരെ തീവ്രവാദത്തിന് പ്രേരിപ്പിച്ചിട്ടില്ളെന്നും ഹനീഫ് പറഞ്ഞു. ജംഇയ്യതുല്‍ ഉലമയുടെ അഭിഭാഷകരായ ശരീഫ് ശൈഖ്, അര്‍ഷദ് ശൈഖ് എന്നിവരാണ് ഹനീഫിനായി നഗരത്തിലെ പ്രത്യേക കോടതിയില്‍ ഹാജരായത്.

എന്‍.ഐ.എ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.കഴിഞ്ഞ ആഗസ്റ്റ് 12ന് രാത്രി ഒമ്പതിന് പെരിങ്ങത്തൂരിനടുത്ത് മുക്കില്‍പീടികയിലെ സലഫി മസ്ജിദില്‍ സാധാരണ വേഷത്തില്‍ എത്തിയ രണ്ട് പൊലീസുകാര്‍ കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഹനീഫ് പറഞ്ഞു. മുംബൈയില്‍ തനിക്കെതിരെ കേസുണ്ടെന്നും 10 ദിവസത്തെ അന്വേഷണത്തിനുശേഷം വിട്ടയക്കുമെന്നും പറഞ്ഞു. മുംബൈയില്‍ ആഗസ്റ്റ് 15 മുതല്‍ 25 വരെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ നിരന്തരം ചോദ്യംചെയ്തു. 26 നാണ് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയത്.

 

Tags:    
News Summary - Haneef-Moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.