Posted On
date_range Updated On
date_range ഹജ്ജ് യാത്രാനിരക്ക്: 40,000 രൂപ കുറച്ചതിന് സ്മൃതിക്ക് നന്ദി പറഞ്ഞ് വി.മുരളീധരൻ
ന്യൂഡൽഹി: കരിപ്പൂരിൽനിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ഇടപെട്ട കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് മലയാളികളെ പ്രതിനിധീകരിച്ച് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറക്കാനുള്ള തീരുമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണകാലം ന്യൂനപക്ഷങ്ങളെ എങ്ങനെ ചേർത്തു പിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.