ഹജ്ജ് എംബാർക്കേഷൻ പോയന്റ് കണ്ണൂരിൽ വേണം -മന്ത്രി അബ്ദുറഹ്മാൻ

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയന്റാക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി എന്നിവരെ കണ്ട് അഭ്യർഥിച്ചു. മലബാറിൽനിന്നാണ് കൂടുതൽ ഹജ്ജ് തീർഥാടകർ. ഹജ്ജ് ഹൗസ് കോഴിക്കോട്ടാണ്. ഇക്കൊല്ലം കൊച്ചി എംബാർക്കേഷൻ പോയന്റാക്കിയത് തീർഥാടകർക്ക് ബുദ്ധിമുട്ടായി. കോഴിക്കോട് എംബാർക്കേഷൻ പോയന്റ് നിലനിർത്തണം. വലിയ യാത്ര വിമാനങ്ങൾക്ക് കണ്ണൂരിലും കോഴിക്കോട്ടും ഇറങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.

Tags:    
News Summary - Hajj embarcation point should be in Kannur -Minister Abdu Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.