ഹാദിയ കേസ് എൻ.ഐ.എ അന്വേഷിക്കും -സുപ്രീംകോടതി
ന്യൂഡൽഹി: പ്രമാദമായ ഹാദിയ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എന്‍.ഐ.എ) വിട്ട് സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ആർ.വി. രവീന്ദ്രെൻറ മേല്‍നോട്ടത്തിൽ എൻ.െഎ.എ കേസ് അന്വേഷിക്കാനാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിെൻറ നിർദേശം.
വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധിക്കെതിരെയും ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും ഭർത്താവ് െഷഫിൻ ജഹാൻ നൽകിയ ഹരജിയിലാണ് ബുധനാഴ്ച സുപ്രീംകോടതി വിധി. കേസിൽ പ്രത്യേക അന്വേഷണം വേണമെന്ന കേന്ദ്ര സര്‍ക്കാറിെൻറ അപേക്ഷ പരിഗണിച്ചുകൂടിയാണ് നടപടി. എൻ.െഎ.എ അന്വേഷണം ഏറ്റെടുക്കുന്നതിൽ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കുന്നതിന് കോടതി സമയപരിധി നിശ്ചയിച്ചില്ല.
ഹാദിയയെ മതംമാറ്റിയതിൽ തീവ്രവാദ സ്വാധീനമുണ്ടെന്നും വിവാഹം കഴിച്ച ഷെഫിന് ജഹാന് തീവ്രവാദബന്ധമുണ്ടെന്നും അടക്കം എതിർഭാഗം ഉയർത്തിയ ആരോപണങ്ങളാണ് എൻ.െഎ.എ അന്വേഷിക്കുക. ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും അസ്വാഭാവികതകളുണ്ടെന്ന് സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഹാദിയ കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ രീതിയിൽ മറ്റു ചില കേസുകളും കേരളത്തിലുണ്ടെന്നും കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് പറഞ്ഞു.
എൻ.െഎ.െഎക്ക് അന്വേഷണം കൈമാറുംമുമ്പ് ഹാദിയയെ കോടതിയില്‍ വരുത്തി വാദംകേള്‍ക്കണമെന്ന് ഷെഫിന് ജഹാെൻറ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ ആവശ്യപ്പെെട്ടങ്കിലും കോടതി അംഗീകരിച്ചില്ല. കേസിലെ എല്ലാ വശങ്ങളും മനസ്സിലാക്കിയശേഷമേ ഹാദിയയെ വിളിക്കൂ എന്നും അന്തിമ തീര്‍പ്പ് കൽപിക്കുംമുമ്പ് അവരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. ഈ ഉറപ്പ് ഉത്തരവില്‍ രേഖപ്പെടുത്തണമെന്നും കേസ് എൻ.െഎ.എയെ ഏൽപിക്കുകയാണെങ്കിൽ കോടതിയുടെ മേൽ നോട്ടത്തിലായിരിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി ഹാദിയയെ വിളിച്ചുവരുത്തി നേരിട്ട് കേള്‍ക്കുമെന്ന ഭാഗം ഉത്തരവില്‍ രേഖപ്പെടുത്തി.
റിട്ട. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണെൻറ പേരായിരുന്നു കോടതി അന്വേഷണ മേൽനോട്ടത്തിന് ആദ്യം നിർദേശിച്ചത്. എന്നാൽ, സ്വതന്ത്രവും നീതിയുക്തവുമായ മേൽനോട്ടത്തിന് കേരളത്തിന് പുറത്തുള്ള ആൾ വേണമെന്ന് വാദിച്ച കപിൽ സിബൽ, മുൻ ജസ്റ്റിസുമാരായ ടി.എസ്. ഠാകുർ, ആർ.വി. രവീന്ദ്രൻ എന്നിവരുടെ പേരുകൾ നിർദേശിച്ചു. ഇതിൽ ജസ്റ്റിസ് ആർ.വി. രവീന്ദ്രെൻറ പേര് കോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.