ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മരണം 8 പേർക്ക് പരിക്ക്

ബിക്കാനിർ: രാജസ്ഥാനിലെ ബിക്കാനിറിൽ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതരമായ പരിക്ക്.

ബിക്കാനിർ നഗരത്തിലെ തിരക്കേറിയ മദൻ മാർക്കറ്റിൽ ബുധനാഴ്ചയാണ് അപകടം നടന്നത്. വളരെ ശക്തമായ അപകടമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊട്ടിത്തെറിയിൽ കടയുടെ മേൽക്കൂര തകരുകയും നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തു.

സ്വർണപ്പണികൾ നടക്കുന്ന കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തറിച്ചത്. അപകടത്തിൽപ്പെട്ടവരെ എൻ.ഡി.ആർ.എഫ് , എസ്.ഡി.ആർ.എഫ്  തുടങ്ങിയവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

Tags:    
News Summary - Gyas cylinder blast in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.