Posted On
date_range Updated On
date_range ഗ്യാൻവാപി നിലവറ താക്കോൽ: ഇന്ന് വാദം കേൾക്കും
വാരാണസി: ഗ്യാൻവാപി മസ്ജിദ് വളപ്പിലെ ‘വ്യാസ് ജി കാ തെഹ്ഖാനാ’ എന്ന നിലവറയുടെ താക്കോൽ കൈമാറുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ വാരാണസി ജില്ല കോടതി ഇന്ന് വാദം കേൾക്കും. തന്നെ കേസിൽ കക്ഷിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിജയ്ശങ്കർ രസ്തോഗി എന്ന അഭിഭാഷകൻ നൽകിയ അപേക്ഷയിലാണ് വാദം കേൾക്കുന്നത്.
നിലവറയുടെ താക്കോൽ മജിസ്ട്രേറ്റിന് കൈമാറണമെന്നും അല്ലെങ്കിൽ കൃത്രിമം വരുത്താൻ സാധ്യതയുണ്ടെന്നും ഹിന്ദുവിഭാഗം അഭിഭാഷകൻ മദൻ മോഹൻ യാദവ് വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.