ഗ്യാൻവാപി സർവേ: എട്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

ന്യൂഡൽഹി: ഗ്യാൻവാപി സർവേക്ക് എട്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. ഈമാസം എട്ടിനാണ് വാരാണസി കോടതി കേസ് പരിഗണിക്കുന്നത്.

മസ്ജിദിൽ സർവേ പൂർത്തിയാക്കാൻ നാലാഴ്ച സമയം അനുവദിച്ച കോടതി, സെപ്റ്റംബർ രണ്ടിന് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചത്.

അതേസമയം, ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കോടതിയിൽ വിശ്വവേദന സനാതൻ സംഘ് സെക്രട്ടറി സൂരജ് സിങ് ഹരജി നൽകി. ഹരജി കോടതി സെപ്റ്റംബർ എട്ടിന് പരിഗണിക്കുമെന്ന് സൂരജ് സിങ് പറഞ്ഞു. വുദുഖാന നിലവിൽ സർവേയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - Gyanvapi mosque case: ASI seeks eight weeks' time for scientific survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.