ഹരിയാന സംഘർഷം: യു.പിയിലും ഡൽഹിയിലും ജാഗ്രത നിർദേശം

ന്യൂഡൽഹി: ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യു.പിയിലും ഡൽഹിയിലും ജാഗ്രത മുന്നറിയിപ്പ്. സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാർസന നഗരങ്ങളിലാണ് യു.പിയിൽ പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിന് പുറമേ സംസ്ഥാനത്തെ 11ഓളം ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളും ഉൾപ്പെടും. സഹാരൻപൂർ, ഷാമിൽ, ബാഗപാട്ട്, ഗൗതം ബുദ്ധ നഗർ, അലിഗഢ്, മഥുര, ആഗ്ര, ഫിറോസബാദ്, മീററ്റ്, ഹാപുർ, മുസഫർനഗർ തുടങ്ങിയ ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ്.

ഇതിൽ മഥുരയും അലിഗഢുമാണ് പ്രശ്നബാധിതമായ പ്രദേശമെന്ന് എ.ഡി.ജി രാജീവ് കൃഷ്ണ പറഞ്ഞു. ഹരിയാന സംഘർഷത്തിന്റെ ​പശ്ചാത്തലത്തിൽ ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ഡൽഹിയിലെ പ്രദേശങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

ഹ​രി​യാ​ന​യി​ലെ മേവാ​ത്ത് മേ​ഖ​ല​യി​ലെ നൂ​ഹ്, സോ​ഹ്ന ജി​ല്ല​ക​ളി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യിയിരുന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഗു​രു​ഗ്രാ​മി​ൽ പ​ള്ളി ആ​ക്ര​മി​ച്ച് തീ​യി​ട്ട ജ​ന​ക്കൂ​ട്ടം ഇ​മാ​മി​നെ കൊ​ല​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ബാ​ദ്ഷാ​പൂ​രി​ൽ ക​ട​ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. ‘ജ​യ് ​ശ്രീ​റാം’ വി​ളി​ച്ചെ​ത്തി​യ​വ​ർ ക​ട​ക​ൾക്ക് തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

നൂ​ഹ് ജി​ല്ല​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ന​ന്ദ് ഗ്രാ​മ​ത്തി​ൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ച്ച ബ്രി​ജ് മ​ണ്ഡ​ൽ ജ​ലാ​ഭി​ഷേ​ക് യാ​ത്ര​യാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നൂ​ഹി​ലെ ഖെ​ഡ്ല മോ​ഡി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു സം​ഘം യാ​ത്ര ത​ട​ഞ്ഞ് ക​ല്ലേ​റ് ന​ട​ത്തി​യ​താ​യും തി​രി​ച്ചും ക​ല്ലേ​റു​ണ്ടാ​യ​താ​യും പ​റ​യു​ന്നു. ഇ​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജ് പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - Gurugram violence: Delhi on alert as violence spreads from Nuh to NCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.