ഗുർമീതിന്​ ജയിലിൽ പച്ചക്കറി കൃഷി; ദിവസവേതനം 20 രൂപ

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ഗുർമീത്​ റാം റഹിം സിങ്ങിന്​ ജയിലിൽ ലഭിച്ച ജോലി പച്ചക്കറി കൃഷി. ദേര സച്ച സൗദ ആശ്രമത്തിൽ നൂറുകണക്കിന്​ പരിചാരകരുടെ ഇടയിൽ സുഖജീവിതം നയിച്ച കോടീശ്വരന്​ ദിവസം 20 രൂപയാണ്​ വേതനം. ഹരിയാനയിലുള്ള റോത്തക്കിലെ സുനാരിയ ജയിലിൽ മിക്കസമയവും ദുഃഖിതനായി കഴിയുന്ന സ്വാമി അരിയാഹാരം കഴിക്കാൻ വിസമ്മതിക്കുകയാണെന്ന്​​​ ജയിൽവൃത്തങ്ങൾ പറയുന്നു. 

ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ജയിലിന്​ സമീപമുള്ള 900 ചതുരശ്ര അടി സ്​ഥലത്ത്​​ കൃഷിചെയ്യാനാണ്​ നിർദേശിച്ചിരിക്കുന്നതെന്ന്​ ഹരിയാന ജയിൽവകുപ്പ്​ ഡയറക്​ടർ ജനറൽ കെ.പി. സിങ്​ പറഞ്ഞു. ഇവിടെ ഗുർമീത്​ അടുത്തയാഴ്​ച വിത്തുവിതക്കും. കൂടാതെ, കുറച്ച്​ മരങ്ങൾ പരിപാലിക്കാനുള്ള ചുമതലയും നൽകിയിട്ടുണ്ട്​.

വളർത്തുമകൾ ഹണിപ്രീതുമായി ഫോണിൽ സംസാരിക്കണമെന്ന്​ ഗ​ുർമീത്​ ആവശ്യപ്പെ​െട്ടന്ന വാർത്ത ജയിൽഅധികൃതർ നിഷേധിച്ചു. ജയിൽ അന്തേവാസികൾക്ക്​ രണ്ട്​ നമ്പറുകളിലേക്ക്​ വിളിക്കാനേ അനുമതിയുള്ളൂ. ഇത്​ പൊലീസ്​ പരിശോധിച്ച ശേഷമാണ്​ അനുമതി നൽകുന്നതെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Gurmeet Ram Rahim Singh Join Farming in Jail for 20 Rupees Salary -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.