ചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിെൻറ ആശ്രമത്തിൽ മോഷണം. ബഹദൂർഘട്ടിലെ മെഹന്ദിപുർ ദാബോഡ പ്രദേശത്തെ നാം ചർച ഗറിലാണ് വൻ മോഷണം നടന്നത്. കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഒട്ടുമിക്ക സാധനങ്ങളും മോഷ്ടാക്കൾ കടത്തി. വിലകൂടിയ വസ്ത്രങ്ങളും കൊണ്ടുപോയി. ആഗസ്റ്റ് 25ന് ഗുർമീത് ജയിലിലായപ്പോള്‍ അനുയായികൾ ഒഴിഞ്ഞുപോയ ആശ്രമത്തിലാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ശമ്പളം മുടങ്ങിയതോടെ കാവൽക്കാർ രാത്രിജോലിക്ക് വരാത്തത് മോഷ്ടാക്കൾക്ക് തുണയായി.
കാവൽക്കാർ രാവിലെയും വൈകീട്ടും വന്നു മടങ്ങുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ കാവൽക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വാതിലുകളും ജനലുകളും തകർത്ത നിലയിലാണ്. ദേര സച്ചാ സൗദ അനുയായിയും സ്ഥാപനത്തിെൻറ കെയർടേക്കറുമായ ജയ്പാലിെൻറ പരാതിയിൽ ബഹദൂർഘട്ട് െപാലീസ് അന്വേഷണം ആരംഭിച്ചു.
ആശ്രമത്തിലെത്തുന്ന പ്രമുഖർക്കായി ഒരുക്കിയ മുറികളിലാണ് മോഷണം നടന്നത്. കമ്പ്യൂട്ടർ, ഇൻവർട്ടർ, ബാറ്ററികൾ, സി.സി.ടി.വി കാമറകൾ, കിടക്കകൾ, വസ്ത്രം, ചെരിപ്പുകൾ തുടങ്ങിയവ കടത്തിയിട്ടുണ്ട്. ആശ്രമത്തിലെ അനുയായികൾക്ക് പ്രാർഥനക്ക് ഉപയോഗിക്കാനാണ് വസ്ത്രങ്ങളും പാദരക്ഷകളും ഇവിടെ സൂക്ഷിച്ചത്. ദേര സച്ചാ സൗദയുടെ സിർസയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെ ഹരിയാനയിലും പഞ്ചാബിലുമുള്ള സ്ഥാപനങ്ങൾ പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. അേതസമയം, ഝാജറിലെ ആശ്രമം അടച്ചുപൂട്ടിയിരുന്നില്ല. അനുയായികൾക്ക് ഇവിടെ തങ്ങാൻ പൊലീസ് അനുമതി നൽകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.