‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ?’ ഗുജറാത്തിൽ പരീക്ഷാ ചോദ്യം

അഹമ്മദാബാദ്: വെടിയേറ്റ് മരിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യവുമായി ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽ സ്കൂൾ പരീക്ഷ. 'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ' എന്ന ചോദ്യമാണ് പരീക്ഷയിൽ കുട്ടികളോട് ചോദിച്ചത്. ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന യാഥാർഥ്യത്തെ നിഷേധിക്കുന്നതാണ് ചോദ്യം. ഒമ്പതാം തരം വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉൾപ്പെടുത്തിയത്.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുഫലം ശാലാ വികാസ് സങ്കുൽ എന്ന സംഘടനയുടെ കീഴിലെ സ്കൂളുകളിൽ നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉൾപ്പെടുത്തിയത്. സംഘടനക്ക് കീഴിൽ സർക്കാറിൽ നിന്ന് ഗ്രാന്‍റ് സ്വീകരിച്ച് പ്രവർത്തിക്കുന്ന നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യം അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗർ ജില്ല വിദ്യാഭ്യാസ ഓഫിസർ ഭരത് വദേർ പറഞ്ഞു.

ചോദ്യം തയാറാക്കിയത് സ്കൂൾ അധികൃതരാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gujarat school exam shocker: ‘How did Mahatma Gandhi commit suicide?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.