വിശ്വാസ്യത മരണത്തിനും അതീതം; സന്യാസിനിയുടെ വിലാപയാത്രയിൽ നായ്​ നടന്നത്​ അഞ്ചു കിലോമീറ്റർ

അഹ്​മദാബാദ്​: മനുഷ്യനോട്​ ഏറ്റവും അടുപ്പം കാണിക്കുന്ന മൃഗമാണ്​ നായ്​. ഒരു നേ​രത്തേ ഭക്ഷണം നൽകിയാൽ അവർക്കുവേണ്ടി ജീവൻ നൽകാൻ പോലും നായ്​ക്കൾ തയാറാകും. അത്തരത്തിൽ നായ്​യും ഒരു സന്ന്യാസിനിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്​ ഗുജറാത്തിലെ സൂറത്തിൽനിന്ന്​ പുറത്തുവരുന്ന സംഭവം.

സൂറത്തിലെ വെസു പ്രദേശത്ത്​ താമസിച്ചിരുന്ന 100 വയസ്​ പ്രായമുള്ള ജൈന സന്യാസിനി സ്​ഥിരമായി ഒരു നായ്​ക്ക്​ ഭക്ഷണം നൽകുകയും സ്​നേഹം ​പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. ചൊവ്വാഴ്ച ​സന്യാസിനി മരിച്ചു. സന്യാസിനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കൊപ്പം നായ്​യും​ അണിചേരുകയായിരുന്നു.

സൂറത്തിലെ വേസു പ്രദേശത്താണ്​ സന്യാസിനി താമസിച്ചിരുന്നത്​. അവിടെനിന്നും അഞ്ചുകിലോമീറ്റർ അകലെയാണ്​ ശ്​മശാനം. മൃതദേഹം വഹിച്ചുകൊണ്ടു പോകുന്ന ആളുകൾക്ക് ​ഇടയിലുടെ നായ്​ നടക്കുന്നത്​ ദൃശ്യങ്ങളിൽ കാണാം. അച്ചടക്കത്തോടെ സംസ്​കാര ചടങ്ങുകളിലും നായ്​ പ​ങ്കെടുത്തു. സംസ്​കാരം കഴിഞ്ഞ്​ ആളുകൾ പിരിഞ്ഞതോടെ ചിലർ ചേർന്ന്​ നായ്​യെയും കാറിൽ കയറ്റി വസു പ്രദേശത്ത്​ ഇറക്കിവിടുകയായിരുന്നു.

തെരുവിലൂടെ അലഞ്ഞുതിരിഞ്ഞിരുന്ന നായ്​ക്ക്​ സന്ന്യാസിനി ഭക്ഷണം നൽകുമായിരുന്നു. ഒരിക്കൽ സന്യാസിനി താമസം മാറിയപ്പോൾ നായ്​ അവിടെയും എത്തിയിരുന്നു. സന്യാസിനി മരിച്ചതോടെ പ്രദേശത്തെ ആളുകൾ ചേർന്ന്​ സംസ്​കാര ചടങ്ങുകൾക്ക്​ നേതൃത്വം നൽകുകയായിരുന്നു. വിലാപയാത്രയിൽ അണിചേർന്ന നായ്​ പകുതിയോളം ദൂരം പിന്നിട്ടശേഷം തിരികെ പോകുമെന്നാണ്​ ആളുകൾ കരുതിയിരുന്നത്​. എന്നാൽ, വിലാപയാത്രക്കൊപ്പം സംസ്​കാര ചടങ്ങുകളിലും പ​െങ്കടുത്തായിരു​ന്നു നായ്​യുടെ മടക്കം. 

Tags:    
News Summary - Gujarat Sadhvi's Faithful Dog Walks 5 Km for Her Funeral Procession, Proves Loyalty is Beyond Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.