ആർ.ബി ശ്രീകുമാർ

ഗുജറാത്ത് കലാപം: ആർ.ബി. ശ്രീകുമാറിന് സ്ഥിരജാമ്യം

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കൾക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയെന്ന കേസിൽ മുൻ പൊലീസ് മേധാവി ആർ.ബി. ശ്രീകുമാറിന് സ്ഥിരജാമ്യം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അനുവദിച്ച ഇടക്കാല ജാമ്യം പലഘട്ടങ്ങളിലായി നീട്ടിനൽകിവരുകയായിരുന്നു.

ഇതേ കേസിൽ ടീസ്റ്റ സെറ്റൽവാദിന് സുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മലയാളിയായ മുൻ ഡി.ജി.പിക്ക് 25,000 രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിക്കുന്നത്. പാസ്പോർട്ടും സമർപ്പിക്കണം.

കേസ് പൂർണമായും രേഖാമൂലമുള്ള തെളിവുകളെ അടിസ്ഥാനമാക്കിയതാണെന്നും രേഖകൾ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണെന്നും ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. 

Tags:    
News Summary - Gujarat Riot: Fixed bail for R.B. Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.