ക്വാറന്‍റീൻ കാലം മുഴുവൻ സൗജന്യ ഭക്ഷണം വീട്ടിലെത്തിക്കാം- വൈറലായി ഈ ഓഫർ

വഡോദര: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗുജറാത്തിൽ നിന്നുള്ള ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്​. വഡോദരയിൽനിന്നുള്ള ശുഭൽ ഷാ എന്നയാളുടെ ട്വിറ്റർ പോസ്റ്റാണ്​ വൈറലാകുന്നത്​. ക്വാറൻറീനിൽ കഴിയുന്നവർക്ക്​ ഉച്ചക്കും രാത്രിയും സൗജന്യമായി ഭക്ഷണമെത്തിക്കാം എന്ന വാഗ്​ദാനമാണ്​​ അദ്ദേഹം മുന്നോട്ടുവെക്കുന്നത്​. ഇതിൽ അഭിനന്ദമറിയിച്ച്​ നിരവധിപേർ രംഗത്തെത്തുകയും ചെയ്​തു. ക്വാറന്‍റീൻ കാലം മുഴുവൻ വീട്ടിൽ സൗജന്യമായി ഭക്ഷണമെത്തിക്കാമെന്നാണ്​ ശുഭലിന്‍റെ വാഗ്​ദാനം.

'ഈ കോവിഡ്​ പ്രതിസന്ധിയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്​. നിങ്ങളുടെ കുടുംബം കോവിഡ് ബാധിച്ച്​ ബുദ്ധിമുട്ടുകയാണെങ്കിൽ ക്വറന്‍റീൻ കാലം മുഴുവൻ ഉച്ചഭക്ഷണവും അത്താഴവും സൗജന്യമായി വീട്ടുപടിക്കൽ എത്തിക്കാൻ ഞങ്ങൾ സന്നദ്ധരാണ്​. ​ പേരോ പ്രശസ്​തിയോ ഫോ​ട്ടോകളോ ഒന്നും ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല. ദയവായി നേരിട്ട്​ മെസേജ്​ അയക്കൂ' എന്നാണ്​ കോർപറേറ്റ്​ കമ്പനികൾക്കുള്ള ഫിനാൻസ്​ കൺസൾട്ടന്‍റ്​-മാനേജ്​മെന്‍റ്​ അഡ്വൈസ്​ സ്​ഥാപനം നടത്തുന്ന ശുഭാൽ ഷാ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തത്​. ശുഭലിന്‍റെ ഈ നന്മയെ അഭിനന്ദിക്കാൻ മാത്രമല്ല, അതിൽ പങ്കുചേരാനും നിരവധി പേർ തയാറായി രംഗത്തെത്തി. 

Tags:    
News Summary - Gujarat man offers to deliver free food to Covid-19 patients throughout quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.