ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷ ഫലം നാളെ

ഗാന്ധിനഗർ: ഗുജറാത്ത് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ജി.എസ്.ഇ.ബി) നടത്തിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. രാവിലെ 8 മണി മുതൽ gseb.orgൽ ഫലം ലഭ്യമാകും.

2022ലെ ഫലം ജൂൺ 6-നായിരുന്നു പ്രസിദ്ധീകരിച്ചത്. പരീക്ഷയെഴുതിയ 7,72,771 വിദ്യാർഥികളിൽ 50,3726 പേർ മാത്രമാണ് കഴിഞ്ഞ വർഷം വിജയിച്ചത്. 65.18 ആയിരുന്നു വിജയ ശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം സൂറത്ത് ജില്ലയിലും (75.64 ശതമാനം) ഏറ്റവും കുറവ് പത്താൻ ജില്ലയിലും (54.29 ശതമാനം) ആയിരുന്നു.

2019ൽ 10ാം ക്ലാസ് പരീക്ഷാഫലം രാജ്യത്തിന് നാണക്കേടായിരുന്നു. ആ വർഷം പരീക്ഷയെഴുതിയ 63 സ്കൂളുകളിൽ ഒറ്റക്കുട്ടി പോലും വിജയിച്ചിരുന്നില്ല. 66.97 ശതമാനമായിരുന്നു വിജയശതമാനം. 8,22,823 വിദ്യാർഥികളിൽ 5,51,023 പേർ മാത്രമാണ് വിജയിച്ചത്. 63 സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും പരീക്ഷയിൽ വിജയിച്ചില്ലെന്നും 366 സ്‌കൂളുകൾ 100 ശതമാനം വിജയം നേ​ടിയെന്നും ബോർഡ് ചെയർമാൻ എ.ജെ. ഷാ അറിയിച്ചിരുന്നു.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയത്. 88.11 ശതമാനം. ഹിന്ദി മീഡിയം വിദ്യാർഥികളിൽ 72.66 ശതമാനം വിദ്യാർഥികളും വിജയിച്ചപ്പോൾ, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയി​ൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ വെറും 64.58 ശതമാനം മാത്രമാണ് വിജയംവരിച്ചത്. 

Tags:    
News Summary - Gujarat exam results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.