ന്യൂഡൽഹി: ചരക്കുസേവന നികുതി (ജി.എസ്.ടി)യിൽ അഞ്ചുമുതൽ 18 ശതമാനം വരെ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത് ഭിന്നേശഷിക്കാർക്ക് ഇരുട്ടടിയായി. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിലയിൽ വൻതോതിലുള്ള വർധനവിന് വഴിവെക്കുന്നതാണ് പുതിയ നികുതിഘടന. ഭിന്നശേഷിക്കാര്‍ക്ക് അനിവാര്യമായ വീല്‍ചെയര്‍, കേള്‍വിസഹായികള്‍, കാഴ്ച പരിമിതര്‍ ഉപയോഗിക്കുന്ന ബ്രയില്‍ ലിബിക്കായുള്ള പേപ്പര്‍ തുടങ്ങിയ നിലവിൽ നികുതി ഇൗടാക്കാത്ത സഹായ ഉപകരണങ്ങള്‍ക്കാണ് അഞ്ചു മുതല്‍ 18 വരെ നികുതി ചുമത്തിയത്.
െബ്രയില്‍ ടൈപ്പ്റൈറ്റര്‍ (ഇലക്ട്രിക്കും അല്ലാത്തതും) -18 ശതമാനം, െബ്രയില്‍ പേപ്പര്‍, െബ്രയില്‍ വാച്ചുകൾ, കേള്‍വി സഹായികള്‍ അടക്കമുള്ള ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ -എന്നിവക്ക് 12 ശതമാനം, ചലിക്കാവുന്ന യന്ത്രവല്‍കൃത ഉപകരണങ്ങൾ, വീല്‍ചെയറുകള്‍, വാക്കിങ് സ്റ്റിക്കുകൾ തുടങ്ങിയവക്ക് - അഞ്ചു ശതമാനം, ഭിന്നശേഷിക്കാര്‍ക്കായുള്ള കാറുകള്‍ - 18 ശതമാനം എന്നിങ്ങനെ നികുതി ഇൗടാക്കാനാണ് ജി.എസ്.ടിയിൽ തീരുമാനമായത്. ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങളുടെ വില വൻതോതിൽ വർധിക്കുമെന്ന് കാണിച്ച് കേരള ധനമന്ത്രി തോമസ് െഎസക് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.ഭിന്നശേഷി സൗഹൃദ സര്‍ക്കാരെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം വെറും കാപട്യമാണെന്ന് നാഷനല്‍ ഫെഡറേഷന് ഓഫ് ബ്ലൈൻറ് ജനറല്‍ സെക്രട്ടറി - എസ്.കെ. രുങ്ത പറഞ്ഞു.
ധനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് പലതവണ അവസരം ചോദിച്ചിട്ട് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൂജാസാമഗ്രികളെപ്പോലും ജി.എസ്.ടിയിൽ ഒഴിവാക്കിയ സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ്. നീതി ലഭിച്ചില്ലെങ്കിൽ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും നാഷനൽ പ്ലാറ്റ്ഫോം ഫോര്‍ റൈറ്റ്സ് ഓഫ് ഡിസേബിള്‍ഡ് സെക്രട്ടറി - മുരളീധരനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.