ന്യൂഡൽഹി: 2019- 20 സാമ്പത്തികവർഷത്തെ ജി.എസ്.ടി റിേട്ടൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. കോംപസിഷൻ ഡീലർമാരുടെ റിേട്ടൺ സമർപ്പിക്കാനുള്ള തീയതി ഇത് രണ്ടാം പ്രാവശ്യമാണ് നീട്ടുന്നത്. ജൂലൈ 15 ആയിരുന്നു അവസാന തീയതി. നേരത്തേ ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് രണ്ടു മാസത്തേക്കുകൂടി നീട്ടിയത്.
1.5 കോടി രൂപ വരെ വിറ്റുവരവുള്ള ഏതൊരു ഉപഭോക്താവിനും ജി.എസ്.ടി കോംപസിഷൻ സ്കീം തെരഞ്ഞെടുക്കാം. ഇൗ പദ്ധതിപ്രകാരം ഉൽപാദകർക്കും വ്യാപാരികൾക്കും ഒരു ശതമാനവും ബാർ ഒഴികെ റസ്റ്റാറൻറുകൾക്ക് അഞ്ചു ശതമാനവുമാണ് നികുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.