മധുര: പുതുക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ രണ്ടു ലക്ഷം കോടി രൂപയാണ് ജനങ്ങളുടെ കൈകളിലെത്തുന്നതെന്നും ഇത് ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
തമിഴ്നാട് ഭക്ഷ്യധാന്യ വ്യാപാരികളുടെ അസോസിയേഷന്റെ 80ാം വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജി.എസ്.ടി നാലുതട്ടുകളിൽനിന്നും രണ്ട് തട്ടുകളായി കുറച്ചത് പാവപ്പെട്ടവർക്കും മധ്യവർഗത്തിനും ചെറുകിട വ്യാപാരികൾക്കും പ്രയോജനപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 22നാണ് പരിഷ്കരിച്ച ജി.എസ്.ടി നിരക്ക് പ്രബല്യത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.