ജി.എസ്​.ടി ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്​കരണം- മോദി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്​കരണമാണ്​ ജി.എസ്​.ടിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ വ്യവസായ മേധാവികളുമായി നടത്തിയ കൂടികാഴ്​ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നികുതി സംവിധാനം സുതാര്യവും സുസ്ഥിരവുമാണെന്നും മോദി പറഞ്ഞു.

വ്യവസായികൾക്കുണ്ടായിരുന്ന പല പ്രശ്​നങ്ങളും പരിഹരിക്കാൻ ഇന്ത്യക്ക്​ കഴിഞ്ഞിട്ടുണ്ട്​. നിലവിൽ ബിസിനസ്​ നടത്തുന്നതിന്​ അനുകൂലമായ സാഹചര്യമാണ്​ ഇന്ത്യയിലുള്ളത്​. ആഗോളതലത്തിൽ നിർമാണ കേന്ദ്രമായി ഇന്ത്യ വളരുകയാണ്​. യുവാക്കളുടെ ഉൗർജം ഉപയോഗിക്കുന്നതിന്​ ഇത്​ അത്യാവശമാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഇസ്രായേലിൽ നിന്നുള്ള സംരംഭകർക്ക്​ ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നതിനായി ഇന്ത്യ–ഇസ്രായേൽ സ്​റ്റാർട്ട്​ അപ്​ ബ്രിഡ്​ജ്​ ആരംഭിക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഇന്ത്യയും ഇസ്രായേലും ചേർന്നാൽ​  വ്യവസായ രംഗത്ത്​ വൻ മാറ്റങ്ങൾ സൃഷ്​ടിക്കാൻ സാധിക്കുമെന്നും മോദി വ്യക്​തമാക്കി.

Tags:    
News Summary - GST biggest business and economic reform of India- modi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.