വിവാഹദിനത്തിൽ വരന്​ അജ്ഞാതരുടെ വെടിയേറ്റു

ന്യൂഡൽഹി: വിവാഹ ദിനത്തിൽ വ​രന്​ അജ്ഞാതരുടെ വെടിയേറ്റു​. ദക്ഷിണ ഡൽഹിയിലെ മദൻഗിർ മേഖലയിൽ തിങ്കാളഴ്​ച രാ​ത്രി 10 മണിക്കാണ്​ സംഭവം.

വരൻ ബാദലിനാണ്​ വെടിയേറ്റത്​. വിവാഹവേദിയിലേക്ക്​ പോകുന്നതിനായി കുതിരപ്പുറത്ത്​ ഇരിക്കുകയായിരുന്നു ബാദൽ. അതേസമയം, അവിടെ നൃത്ത ആഘോഷവും നടക്കുന്നുണ്ടായിരുന്നു. അതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ ബാദലിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെടി​െവച്ച ഉടൻ അക്രമികൾ സംഭവസ്​ഥലത്തു നിന്ന്​ രക്ഷപ്പെട്ടു.

ബാദലിന്​ തോളിലാണ്​ വെടിയേറ്റത്​. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തി​​​​​​െൻറ കാരണം വ്യക്​തമല്ല. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Groom Shot 500 Metres From Wedding Venue - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.