മൂന്നു ലക്ഷമെന്ന റെക്കോഡും പിന്നിട്ടു; കോവിഡ്​ വ്യാപനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: കോവിഡ്​ മഹാമാരി ലോകം കീഴടക്കിയ ശേഷം നീണ്ട സമയത്തിനിടെ ഒരു രാജ്യവും എത്തിയിട്ടില്ലാത്ത റെക്കോഡും പിന്നിട്ട്​ ഇന്ത്യയിൽ കോവിഡ്​ അതിതീവ്രവ്യാപനം കുതിക്കുന്നു. 24 മണിക്കൂറിനിടെ ആദ്യമായി മൂന്നു ലക്ഷത്തിനു മുകളിലാണ്​ ബുധനാഴ്ച രേഖപ്പെടുത്തിയത്​- 3,15,925 പേർ. ജനുവരി എട്ടിന്​ അമേരിക്കയിൽ മൂന്നുലക്ഷത്തിനു മുകളിൽ രോഗബാധ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത്രയും എത്തിയിരുന്നില്ല. ഇന്ത്യയിൽ മരണസംഖ്യ 2,000 കടന്നു- 2,102 പേരാണ്​ ബുധനാഴ്ച മരണത്തിന്​ കീഴടങ്ങിയത്​.

ഈ മാസാദ്യം അരലക്ഷത്തിനു മുകളിലായിരുന്നത്​ 20 ദിവസമെടുത്താണ്​ മൂന്നു ലക്ഷം തൊട്ടത്​. ഒരു ലക്ഷത്തിൽനിന്ന്​ മൂന്നിരട്ടിയാകാൻ എടുത്തത്​ 17 ദിവസവും. യു.എസിലാക​ട്ടെ ഒരു ലക്ഷത്തിൽനിന്ന്​ മൂന്നുലക്ഷമാകാൻ മൂന്നു മാസമെടുത്തിരുന്നു.

മഹാരാഷ്​ട്രയാണ്​ കണക്കുകളിൽ ഇപ്പോഴും ബഹുദൂരം മുന്നിൽ- 24 മണിക്കൂറിനിടെ 67,468 പുതിയ രോഗികൾ. ഉത്തർപ്രദേശ്​ (33,214), ഡൽഹി (24,638), കർണാടക (23,558), കേരളം (22,414) എന്നിവയാണ്​ തൊട്ടുപിറകിൽ. രാജസ്​ഥാൻ, മധ്യപ്രദേശ്​, ഗുജറാത്ത്​, ആന്ധ്രപ്രദേശ്​, ബിഹാർ, തമിഴ്​നാട്​, ബംഗാൾ, ഹരിയാന, ഝാർഖണ്ഡ്​, ഒഡിഷ, തെലങ്കാന, ജമ്മു കശ്​മീർ, ഗോവ എന്നിവിടങ്ങളിലും തീവ്രവ്യാപനം നിലനിൽക്കുകയാണ്​.

മരണസംഖ്യയിലും മഹാരാഷ്​ട്ര തന്നെ ഒന്നാമത്​- 568 മരണം. ഇത്രയേറെ പേർ ഒരു ദിവസം സംസ്​ഥാനത്ത്​ മരണത്തിന്​ ​കീഴടങ്ങുന്നതും ആദ്യം. ഡൽഹിയിൽ 249 പേരും ഛത്തീസ്​ഗഢിൽ 193 പേരും മരിച്ച​പ്പോൾ ഗുജറാത്ത്​ (125), കർണാടക (116) എന്നിവയിലും 100 കടന്നു. മധ്യപ്രദേശിൽ 75 പേരാണ്​ 24 മണിക്കൂറിനിടെ മരണത്തിന്​ കീഴടങ്ങിയത്​.

Tags:    
News Summary - Grim record: Over 3.16 lakh new Covid-19 cases in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.