വേർപാട് സഹിക്കാവുന്നതിലുമപ്പുറം; കോവിഡ് ബാധിച്ച് മരിച്ച അച്ഛന്‍റെ ചിതയിലേക്ക് ചാടി മകൾ

ജയ്പൂർ: കോവിഡ് ബാധിച്ച് മരിച്ച അച്ഛന്‍റെ സംസ്കാര ചടങ്ങിനിടെ ചിതയിലേക്ക് എടുത്തു ചാടി മകൾ. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.

ചന്ദ്ര ശർദ (34) എന്ന യുവതിയാണ് പിതാവിന്‍റെ ചിതയിലേക്ക് ചാടിയത്. ഇവരുടെ പിതാവ് ദാമോദർദാസ് ശർദ (73) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിതാവിന്‍റെ വേർപാടിൽ അതീവ ദു:ഖിതയായിരുന്നു മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ചന്ദ്ര.

ഇവരുടെ മാതാവ് മരിച്ചതിന് ശേഷം പിതാവിന്‍റെ സംരക്ഷണയിലാണ് ചന്ദ്രയും സഹോദരങ്ങളും വളർന്നത്. അച്ഛന്‍റെ സംസ്കാരത്തിനായി ശ്മശാനത്തിൽ പോകണമെന്ന് മകൾ നിർബന്ധം പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രാജസ്ഥാനിൽ 16,815 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 17,022 പേർ രോഗമുക്തി നേടി. 155 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 5,021 ആയി. 

Tags:    
News Summary - Grieving Daughter Jumps On Father's Body During Covid Cremation In Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.