ന്യൂഡൽഹി: ലോകത്ത് പറക്കാൻ കഴിയുന്നവയിൽ ഏറ്റവും ഭാരംകൂടിയ പക്ഷികളിലൊന്നായ ‘ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡി’െൻറ വംശനാശത്തിന് കാരണം ഇവയുടെ യാത്രാപഥത്തിലെ വൈദ്യുതി കമ്പികളാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ‘വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ’യുടെ പഠനത്തിലാണ് ഇൗ കണ്ടെത്തൽ. ഇന്ത്യയിൽ ആകെ ഈയിനത്തിൽ 250 പക്ഷികൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂവെന്ന് കണ്ടെത്തിയപ്പോൾതന്നെ ഇവയെ സംരക്ഷിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാർഗനിർദേശം നൽകിയിരുന്നു. ഇതിനായി സാമ്പത്തിക സഹായവും സർക്കാർ വാഗ്ദാനം ചെയ്തതാണ്. അതീവശ്രദ്ധ ആവശ്യമായ പക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മീറ്റർ ഉയരവും 15 കിലോ വരെ തൂക്കവുമുള്ള ഈ അപൂർവ ഇനം പക്ഷിയുടെ നാശത്തിന് കാരണം വേട്ടക്കാരാണെന്നാണ് മുമ്പ് പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, വൈദ്യുതി കമ്പികൾ വില്ലൻ റോളിലെത്തിയ പഠന റിപ്പോർട്ട് പുറത്തുവരുേമ്പാൾ ഇവയുടെ എണ്ണം വെറും 150 ആയിക്കഴിഞ്ഞു. ജയ്സാൽമറിലാണ് ഇവയുടെ സാന്നിധ്യം കൂടുതൽ.
‘ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡി’ൽ 15 ശതമാനവും ചാകുന്നത് ഉയർന്ന വോൾട്ടുള്ള വൈദ്യുതി കമ്പികളിൽ തട്ടിയാണ്. വൈദ്യുതി കമ്പികൾ ദൂരെനിന്ന് കാണാനാവാത്തതാണ് പറക്കുന്നതിനിടെ അതിൽ ഇടിക്കാൻ കാരണം. പഠനം നടന്ന 2017-18 വർഷത്തിൽ ജയ്സാൽമറിൽ മാത്രം അഞ്ച് പറവകളാണ് ഇത്തരത്തിൽ ചത്തത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിൽ 75 ശതമാനവും ചത്തൊടുങ്ങിയത് മൂന്നു പതിറ്റാണ്ടിനിടെയാണെന്ന് പഠന റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.