തർക്ക ഭൂമിയിൽ ക്ഷേത്രം പണിയുക മാത്രമാണ്​ പരിഹാരമെന്ന്​ രവിശങ്കർ

ന്യൂ​ഡ​ൽ​ഹി: ഹിന്ദുക്കളുടെയും മുസ്​ലിംകളുടെയും സഹകരണത്തോടെ ക്ഷേത്രം പണിയുക മാത്രമാണ്​ ബാ​ബ​രി മ​സ്​​ജി​ദ്​ പൊ​ളി​ച്ച സ്ഥ​ല​ത്തി​​​​​​​െൻറ ഉ​ട​മാ​വ​കാ​ശ ത​ർക്കത്തിന്​ പരിഹാരമെന്ന്​ ജീ​വ​ന​ക​ല ആ​ചാ​ര്യ​ൻ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ. തർക്കം കോ​ട​തി​ക്ക്​ പു​റ​ത്ത്​ പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്​​ഥ​നാ​യി സ്വ​യം രം​ഗ​ത്തി​റ​ങ്ങി​യ രവിശങ്കർ അ​യോ​ധ്യ​ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു. 

100 വർഷങ്ങൾക്ക്​ ശേഷം നീതി നടപ്പായില്ലെന്ന്​ ഒരു സമുദായം മാത്രം ചിന്തിച്ചു. ഇതേപ്രശ്​നം ഇനിയും ഉയർന്നുവരാം. പ്രശ്​നം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഇരു സമുദായങ്ങളും ചേർന്ന്​ വലിയ ക്ഷേത്രം നിർമിക്കുകയാണ്​ പോംവഴി. ഇൗ സ്വപ്​നം യാഥാർഥ്യമാകണം. സമുദായങ്ങൾക്കിടയിൽ സ്​നേഹവും സാഹോദര്യവും മഹാമനസ്​കതയുമുണ്ടാകണമെന്നും രവി ശങ്കർ പറഞ്ഞു. എന്നാൽ, അയോധ്യയിലേക്ക്​ ഒരു ഫോർമുലയു​ം കൊണ്ടല്ല താൻ വന്നതെന്നും രവിശങ്കർ വ്യക്​തമാക്കി. 

യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ക​ണ്ട ശേ​ഷ​മാ​ണ്​ ര​വി​ശ​ങ്ക​ർ വ്യാ​ഴാ​ഴ്​​ച അ​യോ​ധ്യ സന്ദർശിച്ച​ത്. ​രാമജൻമഭൂമി ന്യാസ്​ നേതാവ്​ നൃത്യ ഗോപാൽ ദാസ്​, തർക്ക ഭൂമി ഉടമാവകാശ പരാതിക്കാരൻ ഇഖ്​ബാൽ അൻസാരി, നിർമോഹി അഖാഡ നേതാക്കൾ, ബാബരി കേസ്​ പരാതിക്കാരൻ ഹാജി മെഹബൂബ്​ എന്നിവരുമായി രവിശങ്കർ കൂടിക്കാഴ്​ച നടത്തി. 

ഇൗ പ്രശ്നത്തിൽ സംഭാഷണമാണ് പ്രധാനം അത് സമാധാനത്തിലേക്കുള്ള വഴിയാണ്. ​ ഞാൻ എല്ലാവരുമായും സംസാരിക്കും. എനിക്കിതിൽ  പ്രത്യേക അജൻഡകളില്ല. കോടതിയെ ഞാൻ ബഹുമാനിക്കുന്നു എന്നാൽ കോടതിക്ക് മനുഷ്യരുടെ ഹൃദയങ്ങളെ മെരുക്കാനുള്ള കഴിവില്ല. ഒരുപാട് താമസിച്ചു പോയിരിക്കുന്നു. പക്ഷെ ഇപ്പോളും പ്രതീക്ഷക്ക് വകയുണ്ട്. ഇരു കൂട്ടരെയും ഒരുമിച്ചിരുത്താൻ സമയം ആവശ്യമാണ്. നല്ലത് സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു- രവിശങ്കർ പറഞ്ഞു. ക്ഷേ​ത്ര​ത്തി​ന്​ മു​സ്​​ലിം​ക​ൾ എ​തി​ര​ല്ല. അ​വ​രി​ൽ ചി​ല​ർ​ക്ക്​ യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ​പൊ​തു​വെ ​രാ​മ​ക്ഷേ​ത്ര​ത്തി​ന്​ അ​നു​കൂ​ല​മാ​ണ്​ മു​സ്​​ലിം​ക​ളു​ടെ നി​ല​പാ​ടെന്നും അദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Tags:    
News Summary - Grand Temple Is the Only Solution in Ayodhya Says Ravisankar - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.