സി.ബി.ഐക്കും ഇ.ഡിക്കും മകനെ വലിയ ഇഷ്​ടമാണ്​; ഇടക്കിടക്ക്​ വരും - ഡി.കെയുടെ അമ്മ

ബംഗളൂരു: കർണാടക കോൺഗ്രസ്​ അധ്യക്ഷൻ​ ഡി.കെ. ശിവകുമാറി​െൻറയും സഹോദരൻ ഡി.കെ. സുരേഷി​െൻറയും ഉടമസ്ഥതയിലുള്ള വിവിധയിടങ്ങളിൽ സി​.ബി.ഐ പരിശോധന നടത്തിയതിന്​ പിന്നാലെ പ്രതികരണവുമായി അമ്മ ഗൗരമ്മ.

'സി.ബി.ഐക്കും ഇൻകം ടാക്​സുകാർക്കും​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റുകാർക്കും എ​െൻറ മകനെ ഇഷ്​ടമാണ്​. അതുകൊണ്ടുതന്നെ അവർ വീണ്ടും വീണ്ടും വരും. അവർ ആവശ്യമുള്ളിടത്തെല്ലാം തിരയ​ട്ടെ, ഒന്നും കിട്ടാൻപോകുന്നില്ല. അവർ മകനെ അറസ്​റ്റുചെയ്യ​ട്ടെ'-ഗൗരമ്മ പ്രതികരിച്ചു.

അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു സി.ബി.ഐ പരിശോധന. വീട്ടിലും ബിസിനസ്​ സ്ഥാപനങ്ങളിലും തുടങ്ങി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള 14 കേന്ദ്രളിലാണ്​ സി.ബി.ഐ സംഘമെത്തിയത്​. കർണാടകയിലെ ഒമ്പത്​ സ്ഥലങ്ങളിലും ഡൽഹിയിലെ നാല്​ സ്ഥലങ്ങളിലും മുംബൈയിൽ ഒരിടത്തുമാണ്​ റെയ്​ഡ്​ നടന്നത്​.

എന്നാൽ സി.ബി.ഐ റെയ്​ഡിനെ കോൺഗ്രസ്​ അപലപിച്ചു. രാഷ്​ട്രീയ വിദ്വേഷമാണ്​ കേ​ന്ദ്ര ഏജൻസിയു​​ടെ ഈ നീക്കത്തിന്​ പിന്നിൽ. ഭയപ്പെടുത്താനുള്ള ത​ന്ത്രമാണിത്​. മോദി-യെദിയൂരപ്പ സംഘത്തി​െൻറ ഗൂഢാലോചനയാണ് റെയ്​ഡിലൂടെ​ സി.ബി.ഐ എന്ന പാവ നടപ്പാക്കിയതെന്നും ഇതുകൊ​ണ്ടൊന്നും തങ്ങളെ തടയാൻ സാധിക്കില്ലെന്നും കോൺഗ്രസ് വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല​ ആരോപിച്ചു.

യെദിയൂരപ്പ സർക്കാറി​െൻറ അഴിമതിയെ സി​.ബി.ഐ വെളിച്ചത്തുകൊണ്ടുവരണം. റെയ്​ഡ്​ രാജ്​ അവരു​ടെ കുടില ത​ന്ത്രം മാത്രമാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

അഴിമതി നിരോധന നിയമപ്രകാരം ഡി.കെ. ശിവകുമാറിനെമതിരെ അന്വേഷണം നടത്താൻ 2019 സെപ്​റ്റംബർ 25നാണ് സി.ബി.ഐക്ക്​​ കർണാടക സർക്കാർ അനുമതി നൽകിയത്​. കള്ളപ്പണം വെളിപ്പിക്കുന്നതിനെതിരെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് അന്വേഷണം നടത്തുകയും ഡി.കെ. ശിവകുമാറിണെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തതോടെയാണ്​ കേസി​െൻറ തുടക്കം. ക്രമവിരുദ്ധമായ സ്വത്ത്​ ശേഖരണക്കുറ്റം ചുമത്തി ഡി.കെ. ശിവകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ സി.ബി.ഐ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു.

Tags:    
News Summary - Gowramma, mother of Karnataka Congress chief DK Shivakumar against cbi raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.