ന്യൂഡൽഹി: ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകില്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ.വിനോദ് പോൾ. ആദ്യഘട്ടത്തിലുള്ള 30 കോടി പേർക്കായിരിക്കും വാക്സിൻ സൗജന്യമായി വിതരണം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ള മുൻഗണന വിഭാഗങ്ങൾക്കും വാക്സിൻ വിതരണം ചെയ്യും. കോവിഡ് ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക. ഇവർക്കൊപ്പം കോവിഡ് പ്രതിരോധത്തിന്‍റെ മുൻനിര പോരാളികൾക്കും വാക്സിൻ നൽകും.
30 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാനുള്ള ഒരുക്കങ്ങളാണ് പുരോഗമിിക്കുകന്നത്. 29,000 വാക്സിനേഷൻ പോയിന്‍റുകളിലൂടെയായിരിക്കും വാക്സിൻ വിതരണം. ഈ 30 കോടി ആളുകളുടേയും വാക്സിൻ വിതരണ ചെലവ് സർക്കാർ വഹിക്കും. കോവിഡ് പടരുന്നത് തടയുകയാണ് സർക്കാറിന്‍റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.