ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഇന്ത്യൻ സ്ത്രീകളെ വിട്ടു ജോലിക്കായി നിയമിക്കുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥയിൽ സർക്കാർ ഇളവ് വരുത്തി. 18 ഇ.സി.ആർ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഇന്ത്യൻ സ്ത്രീകളെ വീട്ടുജോലിക്കാരായി നിയമിക്കുന്നതിന് 2500 ഡോളർ നൽകണമെന്നായിരുന്ന നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇത് ഇനി നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
സർക്കാർ എജൻസികൾ വഴി വീട്ടുജോലിക്കാരെ നിയമിക്കുന്നവർ ഇ.സി.ആർ നിബന്ധനങ്ങൾ പാലിക്കണമായിരുന്നു. ഗൾഫ് രാജ്യങ്ങളെയും ഇതിെൻറ പരിധിയിയിൽ ഉൾപ്പെടുത്തിരുന്നു. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഇ.സി.ആർ അല്ലെങ്കിൽ എമിഗ്രേഷൻ ചെക്ക് നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്. ചൂഷണത്തിന് സാധ്യതയുള്ള തൊഴിൽ മേഖലകളിൽ ജോലിയെടുക്കുന്നവർക്കാണ് പ്രധാനമായും ഇ.സി.ആർ ആവശ്യം. പത്തിൽ താഴെ വിദ്യാഭ്യാസമുള്ള വീട്ടുജോലിക്കായി വിദേശങ്ങളിലെത്തുന്ന സ്ത്രീകളെ സർക്കാർ ഇ.സി.ആർ നിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശത്ത് ജോലിക്ക് പോകുന്നവരുടെ ഇൻഷൂറൻസായാണ് 2500 ഡോളറിെൻറ ബാങ്ക് ഗ്യാരണ്ടിയെ വിദഗ്ധർ കണക്കാക്കിയിരുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലുൾപ്പടെ ഇന്ത്യൻ തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ചുരുങ്ങിയതോടെയാണ് ഇ.സി.ആർ. നിബന്ധനകളിൽ ഇളവ് വരുത്താൻ സർക്കാർ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.