ന്യുഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000ആയ സാഹചര്യത്തിൽ രോഗനിർണയ കിറ്റുകളുടെയും അവയുടെ നിർമാണ ചേരു വകളുടെയും കയറ്റുമതി അടിയന്തരമായി നിർത്തിവെക്കാൻ സർക്കാൻ നിർദേശം.
ഡയഗനോസ്റ്റിക് ഉൽപന്നങ്ങൾ, അവയുടെ നി ർമാണ സാമഗ്രികൾ, ലബോറട്ടറി ഉൽപന്നങ്ങൾ, ലബോറട്ടറി ഉൽപ്പന്നങ്ങളുടെ നിർമാണ ചേരുവകൾ തുടങ്ങിയവയുടെ കയറ്റുമതി അടിയന്തരമായി നിയന്ത്രിച്ചതായി ഡയറക്ടർ ജനറൽ അറിയിച്ചു.
കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്തുതന്നെ ഇവയുടെ ആവശ്യമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് നടപടി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3000 ത്തോളമായി. 68 പേർ ഇതുവരെ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പി.പി.ഇ കിറ്റിന് ക്ഷാമം അനുഭവപ്പെടുന്നതായി ഡൽഹി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. മൂന്നുദിവസത്തേക്കുള്ള പി.പി.ഇ കിറ്റുകൾ മാത്രമേ നിലവിലുള്ളൂവെന്നും ഉടൻതന്നെ 50,000 പി.പി.ഇ കിറ്റുകൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.