പബ്ജിയടക്കം 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നു

ന്യൂഡൽഹി: ടിക്ക് ടോക്ക് അടക്കം 59 ഓളം ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാനാണ് ഐ.ടി മന്ത്രാലയത്തിന്‍റെ ശിപാർശ. പബ്ജി, സിലി, യൂ ലൈക്ക്, റെസ്സോ അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുക. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ദേശീയ സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. 

അതേസമയം, നേരത്തെ സര്‍ക്കാര്‍ നിരോധിച്ച ടിക്ടോക് അടക്കമുള്ള 59 ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ സർക്കാർ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് നിരോധിച്ച് കൊണ്ടുള്ള നടപടി. 

ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പബ്ജിയുടെ ഉപഭോക്താക്കളധികവും ഇന്ത്യാക്കാരാണ്. 17.5 കോടി ഫോണുകളിലാണ് ഇതുവരെ ഇന്ത്യയിൽ പബ്ജി ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. 

ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.

Tags:    
News Summary - Govt plans ban on PubG-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.