ന്യൂഡൽഹി: 2ജി കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിഗുരുതരമാണെന്നും അനേഷണ ഉദ്യോഗസ്ഥർ ദുഷ്പേരുള്ളവർ ആകരുതെന്നും സുപ്രീംകോടതി. എയർെസൽ മാക്സിസ് ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെതിരായ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്.െക. കൗൾ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിേൻറതാണ് നിരീക്ഷണം. മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥൻ രാജേശ്വരി സിങ്ങിനെതിരായ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. പരാതി പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ സിങ്ങിനെതിരെ അന്വേഷണം നടത്താൻ തയാറാണെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി അഡീ. സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി അറിയിച്ചു.
സർക്കാർ വിശദീകരണം സീലുവെച്ച കവറിൽ കോടതിക്ക് കൈമാറി. പത്രപ്രവർത്തകനായ രഞ്ജീഷ് കപുറാണ് രാജേശ്വരി സിങ്ങിനെതിരെ അന്വേഷണം ആവശ്യെപ്പട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.