ഞങ്ങൾ സ്വതന്ത്രരാണ്, കേന്ദ്ര സർക്കാർ ഞങ്ങളെ ഭയപ്പെടുന്നു -ദൈനിക് ഭാസ്കർ

ന്യൂഡൽഹി: തങ്ങളുടെ വിവിധ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ പ്രതികരണവുമായി മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്കർ. ഞങ്ങൾ സ്വതന്ത്രരാണ്, അതിനാൽ സർക്കാറിന് ഞങ്ങളെ ഭയമാണെന്നും ദൈനിക് ഭാസ്കർ വ്യക്തമാക്കി. ദൈനിക് ഭാസ്‌കറിന്‍റെ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒാഫിസുകളിലാണ് റെയ്ഡ് നടന്നത്.

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാറിന്‍റെ വൻ വീഴ്ചകൾ വെളിച്ചത്തുകൊണ്ടുവന്നത് ദൈനിക് ഭാസ്കർ ആയിരുന്നു. മറ്റ് നിരവധി വിഷയങ്ങളിലും കേന്ദ്രത്തിന്‍റെ കണ്ണിലെ കരടായിരുന്നു സ്ഥാപനം.

നികുതി വെട്ടിപ്പ് ആരോപിച്ചാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. ദൈനിക് ഭാസ്കർ ഗ്രൂപ്പിന്‍റെ പ്രമോട്ടർമാരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടന്നതായും റിപ്പോർട്ടുകളുണ്ട്.

കോവിഡിൻെറ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒാക്സിജൻ ലഭിക്കാതെ നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ സർക്കാറിൻെറ വീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ പത്ര ഗ്രൂപ്പുകളിലൊന്നായ ദൈനിക് ഭാസ്‌കർ മുൻനിരയിലുണ്ടായിരുന്നു.

കോവിഡ് ദുരന്തമുഖത്തെ സർക്കാറിൻെറ ഒൗദ്യോഗിക അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകൾ പത്രം പുറത്തുവിട്ടിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരങ്ങൾ ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന ദയനീയ കാഴ്ചകളും പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാറിൻെറ പരാജയം തുറന്ന്കാണിച്ച് ദൈനിക് ഭാസ്‌കർ എഡിറ്റർ ഓം ഗൗർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം ചർച്ചയായിരുന്നു.

Tags:    
News Summary - Govt Afraid of Our Journalism': Dainik Bhaskar After I-T Raids on Offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.