അഞ്ചു വർഷം കൂടു​േമ്പാൾ സർക്കാറുകൾ മാറും - മോഹൻ ഭാഗവത്​

ന്യൂഡൽഹി: എല്ലാ അഞ്ചുവർഷം കൂടു​േമ്പാഴും സർക്കാറുകൾ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ സാമൂഹിക സംഘടനകൾ സഹായത്തി നായി സർക്കാറിനെ ആശ്രയിക്കരുതെന്നും ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​.

സംസ്​കൃത പണ്ഡിതനായിരുന്ന മഹാമഹോപാ ധ്യായ്​ വാസുദേവ വിഷ്​ണു മിരാഷിയുടെ 125ാമത്​ ജൻമവാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ-റിസർച്​ സംഘടനകൾ ശക്​തവും സ്​ഥിരവുമായ സഹായിയെ കണ്ടെത്തി സമൂഹത്തിൻെറ ക്ഷേമത്തിനായി പ്രവർത്തിക്കണം.

സർക്കാറിനോട്​ സംസാരിക്കണമെങ്കിൽ ആകാം. എന്നാൽ സംഘടനകൾ സർക്കാറിൻെറ ആശ്രിതരാകരുതെന്നാണ്​ എൻെറ അഭിപ്രായം. സർക്കാറുകൾ മാറിമാറി വരും. നേരത്തെ, രാജവാഴ്​ചക്കാലത്ത്​ 30-50 വർഷത്തിനിടെയായിരുന്നു ഭരണമാറ്റമുണ്ടായിരുന്നത്​. ഇപ്പോൾ എല്ലാ അഞ്ചു വർഷത്തിനി​െടയും ഭരണമാറ്റത്തിന്​ സാധ്യതയുണ്ട്. സർക്കാറിൽ വിശ്വാസമില്ലെങ്കിലും നിങ്ങൾ​ അതിനെ ഉപയോഗപ്പെടുത്തുക -ഭാഗവത്​ പറഞ്ഞു.

വിജ്​ഞാനം രൂപീകരിക്കുന്നത്​ വിവിധ ആവശ്യങ്ങൾക്കായാണ്​. അറിവുണ്ടാക്കുന്നത്​ സ്വന്തം താത്​പര്യത്തിനോ സമൂഹത്തിന്​ ഉപകാരപ്പെടാനോ ആകാം. അനശ്വരതയിലേക്കുള്ള വഴിയാണ്​ അറിവെന്നും ഭാഗവത്​ പറഞ്ഞു.

Tags:    
News Summary - Governments Change Every Five Years - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.