ആർ.ബി.ഐയുടെ സ്വാതന്ത്ര്യത്തെയും സ്വയം ഭരണാധികാരത്തെയും ബഹുമാനിക്കുന്നുവെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: റിസർവ് ബാങ്കിൻെറ സ്വാതന്ത്ര്യത്തെയും സ്വയം ഭരണാധികാരത്തെയും ബഹുമാനിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നോട്ട് നിരോധവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ആർ.ബി.ഐ ജീവനക്കാരുടെ യൂണിയൻ പരാതി നൽകിയതിന് പിന്നാലെയാണ് ധനമന്ത്രാലയം വിശദീകരണം നൽകിയത്. പൊതു പ്രാധാന്യമുള്ള വിവിധ കാര്യങ്ങളിൽ സർക്കാരും റിസർവ് ബാങ്കും തമ്മിൽ കൂടിയാലോചനകൾ നടത്താറുണ്ട്.  അത്തരം കൂടിയാലോചനകൾ നിയമപ്രകാരം ഉള്ളതാണ്. അത് ആർ.ബി.ഐ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് പ്രസ്താവനയിലൂടെ ധനമന്ത്രാലയം അറിയിച്ചു. 

നവംബർ എട്ടിന്​​ പ്രഖ്യാപിച്ച നോട്ട്​ പിൻവലിക്കൽ തീരുമാനം അപമാനമുണ്ടാക്കിയെന്ന്​ ആർ.ബി.​െഎ ജീവനക്കാർ റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​േട്ടലിന്​ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. നോട്ട്​ പിൻവലിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ലെന്ന് വിമർശനവും കത്തിൽ​ ഉന്നയിച്ചിരുന്നു. ആർ.ബി.​െഎയുടെ സ്വയംഭരണത്തിലേക്ക്​ സർക്കാർ കടന്നു കയറിയെന്ന്​ കത്തിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു. മേൽനോട്ടത്തിനായി ഉദ്യോഗസ്​ഥനെ നിയമിച്ചതിനെയും ജീവനക്കാർ വിമർശിച്ചു​. വർഷങ്ങളുടെ പ്രയത്​ന ഫലമായാണ്​ ആർ.ബി.​െഎ സൽപ്പേര്​ ഉണ്ടാക്കിയെടുത്തത്​. അത്​ നഷ്​ടപ്പെടുന്നതിന്​ നോട്ട്​ പിൻവലിക്കൽ തീരുമാനം കാരണമായെന്നും ഇത്​ ​ ജീവനക്കാരിൽ വേദനയുണ്ടാക്കിയെന്നും യുണൈറ്റഡ്​ ഫോറം ഒാഫ്​ റിസർവ്​ ബാങ്ക്​ ഒാഫീസേഴ്​സ്​ എംപ്ലോയിസ്​ കത്തിൽ ആരോപിച്ചിരുന്നു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബിമൽ ജലാൻ, വൈ.വി റെഡ്ഡി എന്നീ മുൻ ഗവർണർമാർ റിസർവ് ബാങ്ക് പ്രവർത്തനത്തിലെ ആശങ്കകൾ പങ്കുവെച്ചതിൻെറ പശ്ചാത്തലത്തിലാണ് യൂണിയൻ പരാതി സമർപിച്ചത്. മുൻ ഡെപ്യൂട്ടി ഗവർണർമാരായ ഉഷ തോറാട്ട്, കെ.സി ചക്രബർത്തി എന്നിവരും നിലവിലെ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.  നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ ശേഷം വലിയതോതിലുള്ള വിമർശനങ്ങളാണ്​ ആർ.ബി.​െഎക്ക് നേരിടേണ്ടി വന്നത്​​. ഇതിനെ തുടർന്ന്​ നോട്ട്​ പിൻവലിക്കൽ തീരുമാനം തങ്ങളുടെ നിർ​േദശപ്രകാരമല്ല സർക്കാർ നടപ്പിലാക്കിയതെന്ന് ആർ.ബി.​െഎ വ്യക്​തമാക്കിയിരുന്നു. തീരുമാനത്തിന്​ ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്കുകൾ ഇതുവരെയായിട്ടും റിസർവ്​ ബാങ്ക്​ പുറത്ത്​ വിട്ടിട്ടില്ല.

Tags:    
News Summary - Government Respects Independence, Autonomy Of RBI: Finance Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.