ന്യൂഡൽഹി: ദേശീയ അേന്വഷണ ഏജൻസിക്ക് (എൻ.െഎ.എ) കൂടുതൽ അധികാരം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2008ലെ എൻ.െഎ.എ നിയമം ഭേദഗതി ചെയ്യുന്ന ബിൽ വർഷകാല പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
വിദേശത്തുള്ള ഇന്ത്യക്കാർക്കും അവരുടെ സ്വത്തിനും നേരെ നടക്കുന്ന തീവ്രവാദ ആക്രമണങ്ങൾ സമാന്തരമായി അന്വേഷിക്കാനുള്ള അധികാരമടക്കം ഉൾപ്പെടുത്തിയാണ് ബില്ലിെൻറ കരട് രേഖ. എൻ.െഎ.എയുടെ അധികാരം വിപുലമാക്കുന്ന കാര്യത്തിൽ രണ്ടുവർഷമായി വിവിധ ഏജൻസികളും സംസ്ഥാനങ്ങളുമായും ചർച്ച നടന്നിരുന്നു. പാർലമെൻറിൽ അവതരിപ്പിക്കാൻ പാകത്തിൽ ബിൽ വൈകാതെ മന്ത്രിസഭയുടെ പരിഗണനക്ക് വെക്കും.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.െഎക്ക് തങ്ങളുടെ രാജ്യത്തുള്ളവർക്കുനേരെ നടക്കുന്ന തീവ്രവാദ കേസുകളിൽ സമാന്തര അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. എട്ട് അമേരിക്കക്കാർ മരിച്ച 2008ലെ മുംബൈ സ്ഫോടനം ഇത്തരത്തിൽ എഫ്.ബി.െഎ അന്വേഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യകടത്ത് സംബന്ധിച്ച അന്വേഷണ ചുമതല, തീവ്രവാദവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്ക് നേരെ യു.എ.പി.എ ചുമത്തുക തുടങ്ങിയ അധികാരവും എൻ.െഎ.എക്ക് നൽകണമെന്നും കരട് രേഖയിലുണ്ട്. നിലവിൽ, മനുഷ്യക്കടത്ത് അന്വേഷിക്കണമെങ്കിൽ സംസ്ഥാന പൊലീസ് മേധാവികളുടെ അനുമതിയടക്കം വാങ്ങേണ്ടതുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.