തൊഴിലുറപ്പ്​ പദ്ധതി വേതനം കൂട്ടി; കേരളത്തിൽ 13 രൂപ

ന്യൂഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 3.4 ശതമാനം മുതൽ 10.56 ശതമാനം വരെ വേതനം കൂട്ടി കേന്ദ്ര ഗ്രാമീണ വികസന ​മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

കേരളത്തിലെ തൊഴിലുറപ്പ് വേതന നിരക്കിൽ 3.90 (13 രൂപ) ശതമാനം വർധനാവാണ് ഉണ്ടായത്. പുതിയ വർധന പ്രകാരം കേരളത്തിൽ 333 രൂപയുണ്ടായിരുന്നത് 346 രൂപ ആയി ഉയരും. ഏപ്രിൽ ഒന്നുമുതൽ പുതിയ വേതന നിരക്ക് പ്രാബല്യത്തിൽ വരും.

ഏറ്റവും ഉയർന്ന വേതന വർധനവ് ഉണ്ടായിരിക്കുന്നത് ഗോവയിലാണ്. 10.56 (34 രൂപ) ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ ഗോവയിലെ​ വേതനം 322 രൂപയിൽ നിന്നും 356 രൂപ ആയി ഉയരും. യു.പിയിലും ഉത്തരാഖണ്ഡിലുമാണ് വേതന നിരക്ക് വർധന ഏറ്റവും കുറവ്. 3.4 ശതമാനം (ഏഴ് രൂപ) വര്‍ധനയാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്.

Tags:    
News Summary - Government notifies revised wages under the MGNREGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.