ഗൊരഖ്പൂർ: ഒാക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് 70 ഒാളം കുട്ടികൾ മരണപ്പെട്ട ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിലെ ഡോക്ടർ കഫീല്‍ അഹമ്മദ് ഖാനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു. ശിശുരോഗ വിഭാഗം തലവനും എന്‍സെഫാലിറ്റിസ് വാര്‍ഡിെൻറ ചുമതലയുമുണ്ടായിരുന്ന ഡോക്ടറാണ് കഫീല്‍ അഹമ്മദ്. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് സസ്പെൻഷൻ. ഡോക്ടർ ഭൂപേന്ദ്ര ശർമ്മയെ പുതിയ ശിശുരോഗ വിഭാഗം തലവനായി നിയമിച്ചതായി അധികൃതർ അറിയിച്ചു.
വാർഡിൽ ഒാക്ജിൻ ദൗർഭല്യത മനസിലാക്കിയ ഡോ.ഖാൻ സ്വന്തം ചെലവിൽ ഒാക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടറുടെ സമയോചിത ഇടപെടൽ കുറച്ചു കുട്ടികളുടെ ജീവൻ രക്ഷിച്ചിരുന്നു. കഫീൽ ഖാെൻറ പ്രവൃത്തി ദേശീയമാധ്യമങ്ങളിൽ വാർത്തയായതിനു പിറകെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്.
മസ്തിഷ്‌കവീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികൾക്ക് ഒാക്സിജൻ ലഭിക്കാതെ മരിക്കുകയായിരുന്നു. ഒരാഴ്ചക്കിടെ 71 കുട്ടികളാണ് മരിച്ചത്. ഒാക്സിജൻ വിതരണ കമ്പനിക്ക് ആശുപത്രി അധികൃതർ വൻ തുക കുടിശ്ശിക നൽകാനുള്ളതിനെ തുടർന്ന് കമ്പനി ഒാക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത് നിർത്തലാക്കുകയായിരുന്നു. സംഭവത്തിൽ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചാൽ ഉത്തരവാദികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.