കൊൽക്കത്ത: കാലത്തിെൻറ തിരശ്ശീലക്കപ്പുറത്തേക്ക് മറഞ്ഞുപോയ അപൂർവ പ്രതിഭകളെ ആരു മറന്നാലും ഗൂഗ്ൾ മറക്കാറില്ല. അങ്ങനെയുള്ള ചിലരെയെങ്കിലും ലോകം ഇന്ന് ഓർത്തെടുക്കുന്നത് ഗൂഗിളിെൻറ ഡൂഡിലിലൂടെയാണ്. ഇത്തവണ ഗൂഗ്ൾ ആഘോഷിച്ചത് കാമിനി റോയിയെ ആണ്. അവർ ആരാണെന്നല്ലേ? ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബിരുദം കരസ്ഥമാക്കിയ രണ്ടു വനിതകളിൽ ഒരാൾ! വിഖ്യാത ബംഗാളി കവയിത്രി, സാമൂഹികപ്രവർത്തക, സ്ത്രീവിമോചന പ്രവർത്തക എന്നീനിലകളിലും തിളങ്ങിയ വ്യക്തിത്വം.
1864ൽ ജനിച്ച കാമിനിയുടെ 155ാം ജന്മവാർഷിമായ ഒക്ടോബർ 12ൽ അവരുടെ ചിത്രം ഡൂഡ്ൽ ആയി നൽകിയാണ് ഗൂഗ്ൾ ആദരമർപിച്ചത്. 1889 ൽ ബംഗാളിലെ ബെതൂനി കോളജിൽ സംസ്കൃതത്തിലാണ് കാമിനിയുടെ ബി.എ ബിരുദം. പിന്നീട് അവിടെതന്നെ അധ്യാപികയായി ചേർന്നു.
പഠനകാലയളവിൽതന്നെ കവിതയെഴുത്തും തുടങ്ങി. സ്ത്രീകൾക്കുവേണ്ടി അധികമാരും ശബ്ദിക്കാതിരുന്ന കാലത്ത് എന്തുകൊണ്ട് വീടുകൾക്കകത്ത് കെട്ടിയിടപ്പെടാതെ സമൂഹത്തിൽ കൃത്യമായ സ്ഥാനം കണ്ടെത്താൻ സ്ത്രീക്കു കഴിയുന്നില്ല എന്ന് അവർ ചോദിച്ചു. സ്ത്രീയവകാശങ്ങൾക്കുവേണ്ടി നീക്കിവെച്ച ജീവിതമായിരുന്നു അവരുടേത്. 1929 ൽ കൽക്കത്ത സർവകലാശാലയുടെ ജഗത്താരിണി മെഡൽ ലഭിച്ചു. 1933ൽ 68ാമത്തെ വയസ്സിൽ വിടവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.