3,000 ടൺ ശേഷിയുള്ള സ്വർണഖനി യു.പിയിൽ കണ്ടെത്തി

ലഖ്​നോ: 3,000 ടൺ ശേഷിയുള്ള സ്വർണ ഖനി യു.പിയിലെ സോനഭ​​ദ്രയിൽ കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയുടെ റിപ്പേ ാർട്ട്​ പ്രകാരം സോനഭദ്രി ജില്ലയിലെ സോന പഹാഡി, ഹാർദി ബ്ലോക്കുകളിലായാണ്​ ഖനി വ്യാപിച്ചു കിടക്കുന്നത്​​. യു.പി സർക്കാർ ഖനിയുടെ ലേലനടപടികളുമായി മുന്നോട്ട്​ പോകുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

ഖനിയുടെ ലേലത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. പ്രദേശത്തി​​​െൻറ ജിയോ ടാഗിങ്​ നടത്തി ഫെബ്രുവരി 22നകം റിപ്പോർട്ട്​ ​ഏഴംഗ സംഘം റിപ്പോർട്ട്​ സമർപ്പിക്കും. ഇതിന്​ ശേഷം ഇ-ടെൻഡറിലൂടെ ലേല നടപടികൾ പൂർത്തിയാക്കാനാണ്​ യു.പി സർക്കാറി​​​െൻറ നീക്കം​.

ഉത്തർപ്രദേശ്​ ജിയോളജി വകുപ്പി​​​െൻറ റിപ്പോർട്ട്​ പ്രകാരം 2,943.26 ടൺ സ്വർണം പഹാഡി ബ്ലോക്കിലും 646.15 കിലോ ഗ്രാം സ്വർണം ഹാർദി ബ്ലോക്കിലുമുണ്ട്​. ലോക ഗോൾഡ്​ കൗൺസിലി​​​െൻറ കണക്കുകൾ പ്രകാരം 626 ടണ്ണാണ്​ ഇന്ത്യയുടെ സ്വർണ ശേഖരം. അതിനേക്കാൾ അഞ്ച്​ മടങ്ങ്​ സ്വർണമാണ്​ യു.പിയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്​.

ഏകദേശം 12 ലക്ഷം കോടിയായിരിക്കും പുതിയ സ്വർണ ശേഖരത്തി​​​െൻറ ആകെ മൂല്യം. 1992-93 കാലഘട്ടത്തിൽ തന്നെ സോനഭ​ദ്രയിൽ സ്വർണഖനി കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചിരുന്നു.

Tags:    
News Summary - Gold Rush: 3,000-Tonne Gold Mine Found in UP-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.