Posted On
date_range Updated On
date_range ലോക്കറിലെ സ്വർണവും പണവും മോഷ്ടിച്ചു; ബാങ്ക് മാനേജർ അറസ്റ്റിൽ
ചെന്നൈ: പ്രവാസിയുടെ ബാങ്ക് ലോക്കറിൽനിന്ന് 21 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ബാങ്ക് മാനേജർ അറസ്റ്റിൽ. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെന്നൈ വേളച്ചേരി ശാഖയിലെ മാനേജർ എസ്. വെങ്കടേഷിനെയാണ് സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ താമസിക്കുന്ന സ്ത്രീയുടെ പേരിലുള്ള ലോക്കർ അമ്മയാണ് കൈകാര്യം ചെയ്തിരുന്നത്. 238 ഗ്രാം സ്വർണം കാണാതായതിനെ തുടർന്ന് ചെന്നൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേഷ് ലോക്കർ തുറന്ന് മോഷണം നടത്തിയതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.