Posted On
date_range Updated On
date_range ഡൽഹിയിൽ ഗോഡൗൺ തീപിടിച്ച് തകർന്നു വീണു
ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിലെ ബദർപുരിൽ ഗോഡൗണിന് തീപിടിച്ച് കെട്ടിടം തകർന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രാത്രി 11 ഓടെയാണ് തീ പിടിത്തമുണ്ടായതിന്റെ വിവരം അറിഞ്ഞതെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. 19 അഗ്നി ശമന സേനാ യൂനിറ്റുകൾ സംഭവസ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
തീയണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടം തകർന്നു വീണു. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. തണുപ്പിക്കൽ പ്രക്രിയകൾ തുടരുകയാണ്. ആർക്കും പരിക്കുള്ളതായി ഇതുവരെ റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.