വിവാദ ബാർ സ്മൃതിയുടെ മകളുടെ പേരിലല്ല; ഉടമസ്ഥർ തങ്ങൾ തന്നെയെന്ന് ഗോവൻ റസ്റ്റാറന്റ് ഉടമയുടെ ഭാര്യയും മകനും

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ബാർ സംബന്ധിച്ച് വിവാദം തുടരുന്നു. അസ്സഗാവിലെ 'സില്ലി സോൾസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌' എന്ന ബാർ തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് റസ്റ്റാറന്റ് ഉടമയുടെ ഭാര്യ മെർലിൻ ആന്റണി ഡി ഗാമയും മകൻ ഡീൻ ഡി ഗാമയും രംഗത്തുവന്നു. ഗോവൻ എക്‌സൈസിന് നൽകിയ രേഖയിൽ ആണ് ഇക്കാര്യമുള്ളത്.

2021 മേയിൽ മരിച്ച ആന്റണി ഡി ഗാമയുടെ പേരിൽ റസ്റ്ററന്റിന്റെ ലൈസൻസ് പുതുക്കിയെന്ന് ആരോപിച്ച് അഭിഭാഷകനായ അയേഴ്‌സ് റോഡ്രിഗസ് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്ന് മെർലിൻ ആന്റണി ഡി ഗാമയും മകൻ ഡീൻ ഡി ഗാമയും വ്യക്തമാക്കി. ആന്റണി ഡി ഗാമയുടെ പേരിലാണ് റസ്റ്റാറന്റ്.

ഗോവ എക്‌സൈസ് നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും പിതാവ് ജീവിച്ചിരിക്കെ തന്നെ എക്സൈസ് ലൈസൻസിനും പുതുക്കലിനും വേണ്ടിയുള്ള ആവശ്യങ്ങൾ ഡീൻ ഡി ഗാമ ആണ് ഒപ്പുവെച്ചതെന്നും പറയുന്നു.

സില്ലി സോൾസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌' എന്ന ബാ‍ർ റസ്റ്ററന്റിന് 2021 മേയിൽ മരിച്ച ഒരാളുടെ ഒപ്പിട്ട് ബാർ ലൈസൻസ് കഴിഞ്ഞ മാസം സംഘടിപ്പിച്ചുവെന്നും സ്മൃതി ഇറാനിയുടെ കുടുംബം അഴിമതി നടത്തിയെന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. 

Tags:    
News Summary - Goan restaurant owner's wife and son claim they are the bar owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.